നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന രമേഷ് പിഷാരടിക്ക് ഉപദേശവുമായി നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി. കോമഡിയല്ല രാഷ്ട്രീയമെന്നും ജനങ്ങളിലേക്ക് ഇറച്ചെല്ലേണ്ടതാണെന്നും ധര്‍മജന്‍ പറഞ്ഞു. ഇത്തിരി പൈസ മുടക്കൊക്കെ ഉണ്ടാവുമെന്നും പൈസയൊക്കെ കരുതി വച്ചോ എന്ന് താന്‍ ഉപദേശിച്ചുവെന്നും മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ ധര്‍മജന്‍ പറഞ്ഞു.
“ഉപദേശിക്കാനൊന്നുമില്ല. അവന്‍ അത്യാവശ്യം നല്ല അറിവുള്ള ഒരാളാണ്. അത്യാവശ്യം വിദ്യാഭ്യാസമുള്ള ആളാണ്. രാഷ്ട്രീയപരമായിട്ട് അവന്‍ എന്തൊക്കെയാണെന്ന് എനിക്ക് അറിയില്ല. നന്നായിട്ട് പഠിക്കണം രാഷ്ട്രീയം. കോമഡിയല്ല രാഷ്ട്രീയം. ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങിച്ചല്ലേണ്ടതാണ്. അത് ഞാന്‍ പറഞ്ഞിട്ടുണ്ട്. ഞാന്‍ പിന്നെ അവനോട് പറഞ്ഞ ഒരു കാര്യം ഇത്തിരി പൈസ മുടക്കൊക്കെ ഉണ്ടാവും, പൈസയൊക്കെ കരുതി വച്ചോ എന്നാണ്. അങ്ങനെയൊരു ഉപദേശം ഞാന്‍ കൊടുത്തിട്ടുണ്ട്. കാശ് മുടക്കല്‍ ഇതില്‍ പറഞ്ഞിട്ടുള്ളതാണ്. ഫ്ലെക്സ് അടിക്കണം, അനൗണ്‍സ്മെന്‍റ് നടത്തണം അങ്ങനെ പല ചിലവുകളുമുണ്ട്. അത് ഞാന്‍ പറഞ്ഞിട്ടുണ്ടെന്നേയുള്ളൂ. ബാക്കി കാര്യത്തിന് അവന്‍ ഓകെയാണ്,' ധര്‍മജന്‍ പറഞ്ഞു.
കോണ്‍ഗ്രസ് രാഷ്ട്രീയത്തോട് അനുഭാവം പുലര്‍ത്തുന്ന ധര്‍മജന്‍ 2021 നിയമസഭാ തിരഞ്ഞെടുപ്പില്‍ ബാലുശ്ശേരിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ആയി മല്‍സരിച്ചിരുന്നു. ഈ തിരഞ്ഞെടുപ്പില്‍ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായ അഡ്വ. കെ.എം. സച്ചിൻ ദേവിനോട് അദ്ദേഹം പരാജയപ്പെടുകയായിരുന്നു. പിന്നീട് ധര്‍മജന്‍ സജീവ രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിച്ചിരുന്നു.