renu-sudhi

TOPICS COVERED

ദുബായിൽ അറസ്റ്റ് ചെയ്തുവെന്ന വാര്‍ത്തയില്‍ പ്രതികരണവുമായി രേണു സുധി. ദുബായിലേക്ക് പോകാനാകാത്ത തരത്തിൽ കേസ് എടുത്തെന്നാണ്  യുട്യൂബറുടെ വിഡിയോ. എന്നാല്‍ ഇതെല്ലാം വ്യാജമാണെന്നാണ് രേണു സുധിയുടെ പ്രതികരണം. തന്നെ ആരും ദുബായിൽ നിന്നു കയറ്റിവിട്ടിട്ടില്ലെന്നും ഏപ്രിൽ രണ്ട് വരെ പ്രമോഷന്റെ ഭാഗമായി ദുബായിൽ തന്നെ ഉണ്ടാകുമെന്നും രേണു വ്യക്തമാക്കി. 

ചില നാണംകെട്ട വ്ലോഗർമാർ ആണ് ഇതുപോലുളള വ്യാജവാർത്തകൾക്ക് പിന്നിലെന്നാണ് രേണു പറയുന്നത്. എന്നെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തുവെന്ന് ചിലർ പ്രചരിപ്പിക്കുന്നു. ചിലരുടെ തമ്പ്‌നെയിൽ കണ്ടു. ഞാനിപ്പോഴും ദുബായിൽ തന്നെയാണ്. ഏപ്രിൽ രണ്ടാം തിയതിയെ നാട്ടിലേക്ക് തിരിക്കുകയുള്ളൂ. രണ്ടാം തിയതി വരെ ദുബായിൽ പ്രമോഷനുണ്ട് എന്നാണ് രേണുവിന്റെ മറുപടി. 

റെസ്റ്റോ ബാർ ഉദ്ഘാടനത്തിനു വേണ്ടി രണ്ട് ദിവസം മുമ്പാണ് രേണു സുധി ദുബായിലേക്ക് പോയത്.‌ അൽപ്പവസ്ത്രധാരിയായി നടന്നതിന് രേണുവിനെ അറസ്റ്റ് ചെയ്തുവെന്നും ഇനി അങ്ങോട്ടേക്ക് പോകാനാത്ത തരത്തിൽ കേസ് എടുത്തെന്നുമായിരുന്നു വ്ലോഗറുടെ വിഡിയോ. 

ENGLISH SUMMARY:

Renu Sudhi has responded to the news of her arrest in Dubai, clarifying that the reports are fake. She stated that she has not been deported from Dubai and will be there until April 2nd as part of a promotion, attributing the false information to "shameless vloggers."