തിരഞ്ഞെടുപ്പ് കാലത്ത് എത്തുന്ന തന്റെ പുതിയ സിനിമ 'പ്രതിഛായ' ഉമ്മൻചാണ്ടിയെന്ന ഒറ്റബിംബത്തെ കുറിച്ചല്ലെന്ന് സംവിധായകൻ ബി.ഉണ്ണിക്കൃഷ്ണൻ. താൻ ഉമ്മൻചാണ്ടിയെ രാഷ്ട്രീയമായി എതിർത്തയാളാണ്. എന്നാല്‍ ഉമ്മൻചാണ്ടി അനീതി നേരിട്ടില്ലെന്ന് പറയാന്‍ തനിക്ക് രാഷ്ട്രീയ അന്ധതയില്ലെന്നും ബി.ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
മാധ്യമപരിലാളന കുറച്ച് ലഭിച്ചയാളാണ് മുഖ്യമന്ത്രി പിണറായി വിജയനെന്നും ബി.ഉണ്ണികൃഷ്ണന്‍ മനോരമ ന്യൂസിനോട് പറഞ്ഞു. രണ്ട് തിരഞ്ഞെടുപ്പ് കാലങ്ങളിൽ എൽഡിഎഫ് വലിയ ആയുധമാക്കിയ സോളാർ വിഷയം സിനിമയിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.
ENGLISH SUMMARY:
Director B Unnikrishnan has stated that former Kerala Chief Minister Oommen Chandy faced injustice in the solar case, adding that acknowledging it does not require political bias.
Speaking about his upcoming film Prathichaya, Unnikrishnan clarified that the movie is not centered solely on Chandy’s image. He also pointed out that Chief Minister Pinarayi Vijayan has not received equal media sympathy in comparison. The director confirmed that the controversial solar scam, widely used as a political tool in previous elections, is not part of the film’s storyline. With its release during the election season, Prathichaya is already drawing attention for its political backdrop. The remarks have sparked fresh discussion on the intersection of cinema and politics in Kerala.