പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി ട്വന്റി ട്വന്റി സ്ഥാനാർത്ഥിയായിരുന്ന ലക്ഷ്മി പ്രിയ. ഭാരതത്തിലെ ഓരോ പെണ്‍ മക്കളുടേയും അച്ഛനാണ് മോദിയെന്നും അദ്ദേഹം നടത്തിയ പദ്ധതികൾ മറ്റൊരു സർക്കാരും നടത്തിയിട്ടില്ലെന്നും ലക്ഷ്മി പറയുന്നു. അഡ്രസ് മാറ്റവുമായി ബന്ധപ്പെട്ട് എസ്ഐആറിൽ വന്നൊരു പിശകാണ് തനിക്ക് വോട്ടര്‍ ലിസ്റ്റില്‍ പേര് ഇല്ലാതായതെന്നും റിസ്ക് എടുക്കാൻ പാർട്ടി തയ്യാറായിരുന്നുവെങ്കിലും പിന്മാറാമെന്ന് താനാണ് അങ്ങോട്ട് പറഞ്ഞതെന്നും ലക്ഷ്മി പറഞ്ഞു.
ബയോളജിക്കലി മോദിക്ക് കുട്ടികളില്ലായിരിക്കും. പക്ഷേ ഭാരതത്തിലെ ഓരോ പെണ്‍ മക്കളുടേയും അച്ഛനാണ് അദ്ദേഹമെന്നും എല്ലാ വീടുകളിലും ഗ്യാസ് കണക്ഷന്‍ കൊണ്ടുവന്നു. 60 വയസായിട്ടുള്ള അമ്മമാര്‍ക്ക് വേണ്ടിയുള്ള പദ്ധതി, പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനും പഠനത്തിനും ഒക്കെയായിട്ട് സുകന്യ സമൃദ്ധിയോജന പദ്ധതി അങ്ങനെ എത്രയെത്ര പദ്ധതികളാണ് അദ്ദേഹം കൊണ്ടുവന്നതെന്നും ലക്ഷ്മി പ്രിയ പറഞ്ഞു.
ലക്ഷ്മി പ്രിയയുടെ വാക്കുകള്‍
മോദിജിയുടെ ആരാധികയാണ് ഞാന്‍. അദ്ദേഹം കൊണ്ടുവന്നിട്ടുള്ള പദ്ധതികളാണ് അതിന് കാരണം. ഒരു പ്രാവശ്യം സാനിറ്ററി നാപ്കിന്‍ വാങ്ങാനായി നിധി ജന്‍ഔഷധിയിലാണ് ഞാന്‍ കയറിയത്. അന്ന് 10 രൂപയാണ് അവര്‍ വാങ്ങിയത്. ഇന്നത്തെ കാലത്ത് 10 രൂപയ്ക്ക് ഒരിക്കലും സാനിറ്ററി നാപ്കിന്‍ കിട്ടില്ല. ആ മെഡിക്കല്‍ ഷോപ്പിന് മുന്നില്‍ നിന്നും ഞാന്‍ പൊട്ടി പൊട്ടി കരഞ്ഞിട്ടുണ്ട്. കേരളത്തെ സംബന്ധിച്ച് ഇവിടുത്തെ സ്ത്രീകള്‍ വൃത്തിയുടെ കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്നവരാണ്. സാനിറ്ററി നാപ്കിന് എത്ര വിലയാണെങ്കിലും നമ്മളത് വാങ്ങും. പക്ഷേ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ കുഞ്ഞുങ്ങളെ സംബന്ധിച്ച് അതല്ല. അവര്‍ ആര്‍ത്തവ സമയത്ത് ഉടുക്കാന്‍ ഒരു കഷണം തുണി പോലും ഇല്ലാതെ, സ്കൂളില്‍ പോലും അല്ലെങ്കില്‍ ജോലിക്ക് പോകാണ്ട് ചാരം, മണ്ണ്, ഇല എന്നിവയിൽ ഇരുന്നൊരു തലമുറയുണ്ട്. അവര്‍ക്ക് വേണ്ടിയാണ് 10 രൂപയ്ക്ക് സാനിറ്ററി നാപ്കിന്‍ എന്ന പദ്ധതി ആരംഭിച്ചിട്ടുള്ളത്.
മോദിജി ഏതൊക്കെ കാര്യങ്ങളില്‍ ചിന്തിക്കുന്നെന്ന് ആലോചിച്ച് നോക്കൂ. ബയോളജിക്കലി അദ്ദേഹത്തിന് കുട്ടികളില്ലായിരിക്കും. പക്ഷേ ഭാരതത്തിലെ ഓരോ പെണ്‍ മക്കളുടേയും അച്ഛനാണ്. ആ സ്ഥാനത്ത് നിന്നാണ് നമ്മുടെ പ്രധാനമന്ത്രി ചിന്തിക്കുന്നത്. എല്ലാ വീടുകളിലും ഗ്യാസ് കണക്ഷന്‍ കൊണ്ടുവന്നു. 60 വയസായിട്ടുള്ള അമ്മമാര്‍ക്ക് വേണ്ടിയുള്ള പദ്ധതി, പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനും പഠനത്തിനും ഒക്കെയായിട്ട് സുകന്യ സമൃദ്ധിയോജന പദ്ധതി അങ്ങനെ എത്രയെത്ര പദ്ധതികളാണ് അദ്ദേഹം കൊണ്ടുവന്നത്.