ഏറ്റുമാനൂരിലെ ട്വന്‍റി 20 സ്ഥാനാര്‍ഥിയായ വീണ നായര്‍ക്ക് വോട്ടില്ല. വീണയുടെ പേര് വോട്ടര്‍ പട്ടികയിലില്ലാത്തതിനാല്‍ മല്‍സരിക്കാനാവില്ല. ട്വന്‍റി 20യിലെ വോട്ടില്ലാത്ത രണ്ടാമത്തെ സ്ഥാനാര്‍ഥിയാണ് വീണ. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള തയ്യാറെടുപ്പുകൾക്കിടയിലാണ് വോട്ടർ പട്ടികയിൽ വീണാ നായരുടെ പേരില്ലെന്ന് അറിയുന്നത്. മുമ്പ് ചങ്ങനാശേരിയിൽ താമസിച്ചിരുന്ന വീണയ്ക്ക് അവിടെ വോട്ടുണ്ടാകും എന്ന് പ്രതീക്ഷിച്ചിരുന്നു. പത്രിക സമർപ്പിക്കുമ്പോൾ വോട്ടർ പട്ടികയിലെ ക്രമനമ്പർ അടക്കമുള്ള വിവരങ്ങൾ നൽകേണ്ടതുണ്ട്.  വോട്ടര്‍ പട്ടിക പരിശോധിച്ചപ്പോഴാണ് പേരില്ലെന്ന് വ്യക്തമായത് ഈ സാഹചര്യത്തിൽ, ഏറ്റുമാനൂരിൽ പകരം സ്ഥാനാർത്ഥിയെ കണ്ടെത്താനുള്ള നടപടികൾ ട്വന്റി 20 തുടങ്ങിയിട്ടുണ്ട്.

 

പെരുമ്പാവൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയായ ലക്ഷ്മി പ്രിയയ്ക്കും വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തിനാല്‍ മല്‍സരിക്കാനാകില്ല. പെരുമ്പാവൂരില്‍ വീണയ്ക്ക് പകരം ജിബി പാത്തിക്കൽ ട്വന്റി 20 സ്ഥാനാര്‍ഥിയാകും . രണ്ട് സ്ഥാനാര്‍ഥികളുടെ പേരില്ലാത്തത് പാര്‍ട്ടിക്ക് ക്ഷീണമായി. 

 

ഇന്നലെ റോഡ് ഷോ ഉദ്ഘാടനം ചെയ്യാനായി കേന്ദ്രമന്ത്രി ഭൂപതി രാജു ശ്രീനിവാസ വര്‍മ വേദിയിലെത്തിയപ്പോഴാണ് ലക്ഷ്മിപ്രിയയുടെ പേര് വോട്ടര്‍പട്ടികയിലില്ലെന്ന വിവരം പാര്‍ട്ടി അറിയുന്നത്. സ്ഥാനാര്‍ഥിയുടെ അഭാവത്തില്‍ റോഡ് ഷോയ്ക്ക് പകരം കേന്ദ്രമന്ത്രിയുടെ നേതൃത്വത്തില്‍ പദയാത്ര നടത്തിയാണ് പ്രചാരണപരിപാടി അവസാനിപ്പിച്ചത്. 

ENGLISH SUMMARY:

A major setback has hit Twenty20 and NDA as candidates Veena Nair and Lakshmi Priya were found missing from the voter list, making them ineligible to contest. The issue surfaced during nomination preparations, raising serious concerns about candidate verification processes. Veena Nair, contesting from Ettumanoor, and Lakshmi Priya from Perumbavoor now face disqualification due to lack of voter registration.