സഹോദരൻ പ്രണവിനൊപ്പം അവധി ആഘോഷിക്കുന്ന വിസ്മയ മോഹൻലാലിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സൈബറിടത്ത് വൈറല്‍. ശ്രീലങ്കയിലാണ് ഇരുവരുമുള്ളത്. കടൽതീരത്തെ പ്രശാന്തമായ നിമിഷങ്ങളും, പ്രകൃതിഭംഗിയും ആസ്വദിക്കുന്നതിനൊപ്പം സാഹസികത ഇഷ്ടപ്പെടുന്ന പ്രണവിനെയും ചിത്രങ്ങളിൽ കാണാം.
ഒരു മരത്തിന് മുകളിൽ അനായാസമായി കയറി നിൽക്കുന്ന പ്രണവിന്റെ ചിത്രമാണ് കാണുന്നത്. ബീച്ചും, കോഫിയും, പ്രകൃതിയിലെ കൊച്ചു കൊച്ചു വിശേഷങ്ങളും കോർത്തിണക്കിയാണ് വിസ്മയ ഈ മനോഹര ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ശ്രീലങ്കൻ ബീച്ചുകളിൽ നിന്നുള്ള മനോഹരമായ നിമിഷങ്ങൾ വിസ്മയയാണ് തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവച്ചത്. യാത്രകൾ ചെയ്യുന്നതിൽ അതീവ താല്പര്യമുള്ള പ്രണവ് പലപ്പോഴും തന്റെ യാത്രാചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്.
ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന സിനിമയിലാണ് വിസ്മയ ഇപ്പോള്‍ അഭിനയിച്ചിരിക്കുന്നത്. ആശിർവാദ് സിനിമസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമിക്കുന്നത്. .2018 എന്ന ചിത്രത്തിനുശേഷം ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന സിനിമയാണിത്.