വിജയ്‌യുടെ വിവാഹമോചനവുമായി ബന്ധപ്പെട്ട് നടന്ന സംഭവങ്ങള്‍ അദ്ദേഹത്തിന്‍റെ ഇമേജിനെ തകര്‍ത്തുവെന്ന് സംവിധായകന്‍ ആലപ്പി അഷ്റഫ്. പ്രമുഖ നടിയുമായി വിവാഹേതരബന്ധ ആരോപണത്തിന് പിന്നാലെ തൃഷയ്ക്കൊപ്പം വിജയ് ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയത് നടന്‍റെ ഇമേജിനെ ബാധിച്ചുവെന്ന് ആലപ്പി ആഷ്റഫ് പറഞ്ഞു. ഈ ഒരൊറ്റ നടപടി മൂലം കരൂർ ദുരന്തത്തെ തുടർന്ന് ഉണ്ടായതിനേക്കാൾ വലിയ പ്രതിച്ഛായ നഷ്ടമാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'ഇന്ന് തമിഴ്നാട്ടിൽ എങ്ങും ഒരു വിവാദ നായികയായി നിറഞ്ഞു നിൽക്കുകയാണ് തെന്നിന്ത്യൻ താരറാണിയായ തൃഷ. പ്രണയങ്ങൾ പലതും അവരുടെ ജീവിതത്തിൽ വന്നുപോയെങ്കിലും ഒന്നും പൂവണിയാതെ 42 വയസ്സ് പിന്നിട്ടിട്ടും അവിവാഹിതയായി തുടരുകയാണ് അവരിപ്പോഴും. വിജയ്‌യും ഭാര്യ സംഗീതയുമായുള്ള വിവാഹബന്ധം വേർപെടുത്തുവാനായി കോടതിയെ സമീപിച്ചപ്പോൾ അതിനു കാരണമായി ചൂണ്ടിക്കാണിച്ചത് തന്റെ ഭർത്താവിന് ഏതോ ഒരു നടിയുമായി അവിഹിത ബന്ധമുണ്ട് എന്നതാണ്. ആ ഏതോ ഒരു നടി തൃഷ തന്നെയാണെന്ന് തറപ്പിച്ചു പറഞ്ഞുകൊണ്ട്പലരും രംഗത്ത് വന്നു. ഇതിനെപ്പറ്റിയുള്ള വിവാദങ്ങളും ചർച്ചകളും ഒക്കെ ചൂട് പിടിച്ചു കൊണ്ടിരിക്കുന്ന സന്ദർഭത്തിലാണ് വിജയ്‌യും തൃഷയും ഒന്നിച്ച് ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കുന്നത്.
വിവാഹമോചന കേസ് കോടതിയിൽ എത്തിയതിനു പിന്നാലെ ഉള്ള ഈ വരവ് വലിയ രീതിയിൽ ചർച്ചയാവുകയും വാർത്തകളിൽ നിറയുകയും ചെയ്തു. ഇവിടെ ഏറെ ശ്രദ്ധിക്കപ്പെട്ടത് ഒരേ നിറത്തിലുള്ള മാച്ചിങ് ഡ്രസ്സ് ആണ് രണ്ടുപേരും ധരിച്ചിരുന്നത്. ഒരു കല്യാണ ചെക്കനും കല്യാണപ്പെണ്ണും വരുന്നതുപോലെയായിരുന്നു കല്യാണ ചടങ്ങിലേക്കുള്ള ഇവരുടെ എൻട്രി. ഇവരുടെ ഈ വരവിനെ അനുകൂലിച്ചുകൊണ്ടും നിഷിദ്ധമായി വിമർശിച്ചുകൊണ്ടും പലരും രംഗത്ത് വന്നു. നടനും സംവിധായകനുമായ പാർഥിപൻ പങ്കെടുത്ത ഒരു അവാർഡ് ഷോയിൽ റാപ്പിഡ് ഫയർ റൗണ്ടിൽ തൃഷയുടെ ചിത്രം കാണിച്ചപ്പോൾ അദ്ദേഹം പറഞ്ഞു, ‘കുന്ദവൈ വീട്ടിലിരുന്നാൽ ഒരു കുഴപ്പവുമില്ല, പക്ഷേ പുറത്തിറങ്ങിയാൽ വലിയ പ്രശ്നമാണ്’, മണിരത്നത്തിന്റെ ‘പൊന്നിയിൻ സെൽവം’ എന്ന ചിത്രത്തിലെ തൃഷയുടെ കഥാപാത്രത്തിന്റെ പേരാണ് കുന്ദവൈ. പാര്‍ഥിപൻ ഉദ്ദേശിച്ചത് തൃഷ കല്യാണ ചടങ്ങിൽ പങ്കെടുക്കാൻ പാടില്ലായിരുന്നു എന്നതാണ്. വിജയ്‌ക്കൊപ്പം ആ ചടങ്ങിൽ പങ്കെടുത്താൽ അത് നടന്റെ പ്രതിച്ഛായയെ ബാധിക്കുമെന്ന് നടി പറയണമായിരുന്നു. അങ്ങനെ അവർക്ക് വീട്ടിൽ ഇരിക്കാമായിരുന്നു.
ഞാൻ മാത്രമല്ല ഇങ്ങനെ അഭിപ്രായപ്പെടുന്ന നിരവധി പേരുണ്ട്. നടി തൃഷയുടെ ഈ ഒരൊറ്റ നടപടി മൂലം കരൂർ ദുരന്തത്തെ തുടർന്ന് ഉണ്ടായതിനേക്കാൾ വലിയ പ്രതിച്ഛായ നഷ്ടമാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നത്. തൃഷയുടെ സാന്നിധ്യം നടന് വളരെ ദോഷം ചെയ്തു. തന്റെ അമ്മയുടെ വിവാഹമോചന ഹർജിക്ക് പിന്നാലെ വിജയ്‌യുടെ മകൻ തന്റെ പേരിൽ മാറ്റം വരുത്തിക്കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ്. നേരത്തെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ അച്ഛനെ അൺഫോളോ ചെയ്തത് വലിയ വാർത്തയായതാണ്. എന്നാൽ ഇപ്പോൾ തന്റെ ഔദ്യോഗിക രേഖകളിൽ നിന്നും അച്ഛന്റെ പേര് മാറ്റി അമ്മയുടെ പേര് ആ സ്ഥാനത്ത് ചേർത്തിരിക്കുകയാണ്. ഇതൊക്കെ തന്റെ പിതാവായ വിജയ്‌യുടെ പ്രവർത്തിയോടുള്ള വിയോജിപ്പാണ് തുറന്നുകാട്ടുന്നത്. മാതാപിതാക്കൾക്കിടയിലുള്ള സ്വാരസ്യങ്ങൾക്കിടയിൽ മകൻ സ്വീകരിച്ച ഈ നിലപാട് വിജയ് ആരാധകർക്കിടയിൽ വലിയ ആശങ്കയ്ക്കും ചർച്ചയ്ക്കും വഴിവച്ചിട്ടുണ്ട്.
കഴിഞ്ഞ വർഷം തൃഷ മാനസിക സമ്മർദ്ദം മൂലം അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുന്നു, അഭിനയം നിർത്താൻ പോകുന്നു എന്നൊക്കെയുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. തന്റെ അമ്മയുടെ നിർബന്ധത്തിന് വഴങ്ങിയാണ് ആ തീരുമാനത്തിൽ നിന്നും മാറിയതെന്നും പറയപ്പെടുന്നു. ഇതിനിടെ തൃഷയുടെ വിവാഹം ചെന്നൈയിലെ വരുൺമണി എന്ന ഒരു വ്യവസായിയുമായി ഉറപ്പിച്ചിരുന്നു. വിവാഹ നിശ്ചയവും നടത്തിയിരുന്നു. എന്നാൽ പിന്നീട് തൃഷ അതിൽ നിന്നും പിന്മാറുകയാണ് ഉണ്ടായത്. അതിനു കാരണമായി പറയപ്പെടുന്നത് ഭാവിവരൻ വിവാഹത്തിനുശേഷം അഭിനയിക്കാൻ പാടില്ല എന്ന നിബന്ധന വച്ചു എന്നതാണ്.
വിജയ് എന്ന് പറയുന്ന നടൻ തന്റെ കഠിനാധ്വാനത്തിലൂടെ കെട്ടിപ്പൊക്കിയ സാമ്രാജ്യങ്ങൾ ആദ്യം സിനിമയും പിന്നീട് രാഷ്ട്രീയവുമാണ്. ഈ സാമ്രാജ്യങ്ങൾ ഇപ്പോൾ ചീട്ടുകൊട്ടാരം പോലെ തകർന്നു വീഴാൻ തുടങ്ങിയിരിക്കുന്നു. അതിനു കാരണമായി പറയുന്നത് ഒരു പെണ്ണുമായുള്ള അവിഹിത ബന്ധവും. താൻ എന്ത് ചെയ്താലും തന്റെ രസികർ അംഗീകരിച്ചുകൊള്ളും എന്ന വിചാരമാണ് നടനുള്ളത്. ആ വിചാരത്തെ എല്ലാം പൊളിച്ചടുക്കുകയാണ് വിജയ്‌യുടെ ഭാര്യയും മകനും. ഇതിന്റെ ക്ലൈമാക്സിനായി നമ്മൾ കാത്തിരുന്നേ പറ്റൂ. എല്ലാം മംഗളമായി ഭവിക്കട്ടെ എന്ന് ആശംസിക്കുന്നു. ജീവിതം നമ്മൾ കണ്ടെത്തുന്ന ഉത്തരങ്ങൾ അല്ല, നമ്മെ ഓരോ ദിവസവും ഉത്തരം മുട്ടിക്കുന്ന ചോദ്യങ്ങളാണ്,' ആലപ്പി അഷ്റഫ് പറഞ്ഞു.