thamana-viral-ajith

തമിഴിലെ സൂപ്പർതാരങ്ങളായ അജിത്കുമാറിനെയും വിജയിനെയും പുകഴ്ത്തി തമന്ന ഭാട്ടിയ. അജിത് കുടുംബത്തിനുവേണ്ടി ജീവിക്കുന്നയാളാണെന്ന് തമന്ന പറഞ്ഞു. വിജയ് സിംപിളാണെന്നും അദ്ദേഹത്തിന്റെ ഡാൻസിനു മുന്നിൽ പിടിച്ചുനിൽക്കാനാവില്ലെന്നും അവർ കൂട്ടിച്ചേർത്തു. ചെന്നൈ ആവഡിയിൽ നടന്ന ഒരു ചടങ്ങിൽ സംസാരിക്കുകയായിരുന്നു തമന്ന.

‘വിജയ്‌യെപ്പോലെ ഇത്രയും ലാളിത്യമുള്ള ഒരാളെ കണ്ടിട്ടില്ല. വളരെ മൃദുവായി ആണ് സംസാരിക്കുക. പക്ഷേ ഡാൻസ് ചെയ്യാൻ തുടങ്ങിയാൽ സ്ക്രീനിൽ അദ്ദേഹത്തെ വെല്ലാൻ ആരുമുണ്ടാവില്ല. ജൂനിയർ എൻ.ടി.ആറും അങ്ങനെയാണ്. അജിത് സാർ വളരെ സ്വീറ്റാണ്. കാരവനിൽ വെച്ച് ചൂട് ഇഡ്ഡലി ഉണ്ടാക്കിത്തന്നിട്ടുണ്ട് അദ്ദേഹം. അദ്ദേഹത്തിന് പാചകം വളരെ ഇഷ്ടമാണ്. അജിത് സാർ ഒരു ഫാമിലിമാനാണ്.’ തമന്ന പറഞ്ഞു.

വിശാലിനെ നായകനാക്കി സുന്ദർ. സി സംവിധാനം ചെയ്യുന്ന പുരുഷൻ എന്ന ചിത്രമാണ് തമന്ന നായികയായി ചിത്രീകരണത്തിലുള്ളത്. യോഗി ബാബുവാണ് മറ്റൊരു വേഷത്തിൽ. ബോളിവുഡിൽ ഷാഹിദ് കപൂർ നായകനായ ഓ റോമിയോ എന്ന ചിത്രത്തിലും തമന്ന വേഷമിട്ടിരുന്നു.

ENGLISH SUMMARY:

Tamannaah Bhatia has praised Tamil superstars Ajith Kumar and Vijay, highlighting Ajith as a family man and Vijay's unparalleled dancing skills. She shared these insights during an event in Chennai, also mentioning her upcoming projects.