oscar

TOPICS COVERED

ഓസ്കര്‍ പ്രഖ്യാപനത്തിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ സുവർണ ശിൽപ്പത്തിനായി ഇഞ്ചോടിഞ്ച് പോരാട്ടം.  അക്കാദമി ചരിത്രത്തില്‍ ഏറ്റവുമധികം നോമിനേഷനുകളുമായി എത്തുന്ന സിന്നേഴ്സും,  ഡികാപ്രിയോ ചിത്രം വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദറും തമ്മിലാണ് പ്രധാനമല്‍സരം. ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ചെ നാലരയോടെ,  താരങ്ങള്‍ അണിനിരക്കുന്ന റെഡ് കാര്‍പറ്റ് ഷോ ആരംഭിക്കും. ബോളിവുഡ് താരം പ്രിയങ്ക ചോപ്ര പുരസ്കാരം സമ്മാനിക്കാനെത്തും.

ഒരുകാലത്ത് തീവ്ര രാഷ്ട്രീയ പ്രവർത്തകനായിരുന്ന, ഇപ്പോൾ കൗമാരക്കാരിയായ മകളെ വളർത്തുന്ന പിതാവായി ലിയനാഡോ ഡികാപ്രിയോ അഭിനയിച്ച 'വൺ ബാറ്റിൽ ആഫ്റ്റർ അനദർ ആണ്, മികച്ച ചിത്രത്തിനുള്ള മല്‍സരത്തില്‍ മുന്‍നിരയിലുള്ളത്. ചിത്രത്തിലെ വില്ലന്‍ കേണല്‍ ലോക്ക്ജോയെ അവതരിപ്പിച്ച ഷോണ്‍ പെന്‍ സഹനടനുള്ള പുരസ്കാരത്തിനായി ബഹുദൂരം മുന്നിലാണ്. 

അമേരിക്കയിൽ വർണവിവേചനം നിലനിന്നിരുന്ന കാലത്തെ ബ്ലൂസ് മ്യൂസിക്കിന്റെയും, കറുത്തവർഗക്കാരുടെ സംസ്കാരത്തിന്റെയും കഥപറഞ്ഞ 'സിന്നേഴ്സ്' എന്ന വാമ്പയർ ചിത്രംമാണ് ഡികാപ്രിയോ ചിത്രത്തിന് കനത്ത വെല്ലുവളി ഉയര്‍ത്തുന്നത്.  സിന്നേഴ്സിലെ ഡബിള്‍ റോളിലൂടെ മികച്ച നടനാകാന്‍ മല്‍സരിക്കുന്ന മൈക്കിള്‍ ബി ജോര്‍ഡന് മറികടക്കേണ്ടത് സ്പോർട്സ് കോമഡി ഡ്രാമ മാര്‍ട്ടി സുപ്രീമിലെ  നായകന്‍ തിമോത്തി ഷാലമയെ. ബ്രസീലിയന്‍ ചിത്രം സീക്രട്ട് ഏജന്റിലെ പ്രകടനത്തിന് വാഗ്നര്‍ മോറയ്ക്കും സാധ്യത കല്‍പ്പിക്കുന്നു. ഇന്ത്യൻ വംശജയായ സംവിധായക ഗീത ഗന്ദ്ഭീർ ഒരുക്കിയ ‘ദ് പെർഫെക്ട് നെയ്ബർ’  മികച്ച ഫീച്ചർ ഡോക്യുമെന്ററി വിഭാഗത്തിലും ‘ദ് ഡെവിൾ ഈസ് ബിസി’ മികച്ച ഹ്രസ്വ ഡോക്യുമെന്ററി വിഭാഗത്തിലും  മല്‍സരിക്കും

ENGLISH SUMMARY:

Oscar nominations are heating up as the Academy Awards approach, with fierce competition for the coveted golden statuette. Key battles are expected between 'Cinner's', which boasts the most nominations in Academy history, and DiCaprio's 'One Battle After Another', a strong contender for Best Picture.