Image Credit: Instagram.com/imbeena.antony

കഴിഞ്ഞ ദിവസം ആറ്റുകാല്‍ പൊങ്കാലയില്‍ സീരിയല്‍ താരം ബീന ആന്‍റണിയും പൊങ്കലയിട്ടിരുന്നു. ആനിയുടെ വീട്ടില്‍ നിന്നാണ് ബീന ആന്‍റണി പൊങ്കാലയിട്ടത്. ഇതിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വന്ന ബീനയുടെ മതത്തെ പറ്റി പല വിമര്‍ശനങ്ങളും വന്നു. പൊങ്കാലയിട്ടതിന് പിന്നാലെ ക്രിസത്യാനിയല്ലേ നിനക്ക് നാണമില്ലേ എന്ന ചോദ്യങ്ങളുണ്ടായതായി ബീന പറഞ്ഞു. താന്‍ മതം മാറിയിട്ടില്ലെന്നും എന്നു കരുതി തനിക്ക് പൊങ്കാലയിടാന്‍ പാടില്ലേ എന്നുമാണ് ബീന ആന്‍റണിയുടെ ചോദ്യം. സോഷ്യല്‍മീഡിയയിലുണ്ടായ വിവാദങ്ങളില്‍ ബീന ആന്‍റണി വ്യക്തത വരുത്തി. 

കഴിഞ്ഞ ദിവസം പൊങ്കാലയിടാന്‍ ഭാഗ്യം കിട്ടി. കുറെ വര്‍ഷങ്ങള്‍ക്ക് ശേഷം ആനിയാണ് വിളിച്ചത്. ആനിയുടെ വീട്ടില്‍ പോയി. നല്ല ഭംഗിയായി പൊങ്കാലയിട്ട് വരാന്‍ പറ്റി എന്നാണ് ബീന ആന്‍റണി വിഡിയോയില്‍ പറയുന്നത്. ''കല്യാണം കഴിച്ചത് ഹിന്ദുവിനെയാണ്. ഞാന്‍ മതം മാറിയിട്ടില്ല. കിസ്ത്യനായിട്ടാണ് ജീവിക്കുന്നത്. എന്നു കരുതി പൊങ്കാലയിടാന്‍ പാടില്ലെന്നോ മുസ്‍ലിം പള്ളിയില്‍ പോയി ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ പാടില്ലെന്നോ ഇല്ല. എല്ലാം വിശ്വസിക്കുന്നയാളാണ് ഞാന്‍. കല്യാണത്തിന് മുന്‍പേ അങ്ങനെ വിശ്വസിക്കുന്നയാളാണ്'' എന്നും ബീന വിശദമാക്കി. അപ്പച്ചനായിട്ട് അങ്ങനെയാണ് വളര്‍ത്തിയത്. ഒരുപാട് വര്‍ഷം വീട്ടില്‍ നിന്നും കെട്ടുനിറച്ച് ശബരിമലയ്ക്ക് പോയ ആളാണ് അപ്പച്ചന്‍ കെഎസ് ആന്റണിയെന്നും ബീന പറഞ്ഞു.

''ക്രിസ്ത്യാനിയല്ലേ നിനക്ക് നാണമില്ലെ എന്നൊക്കെയാണ് പൊങ്കാലയിട്ടതിന് ശേഷം വന്ന വിമര്‍ശനം. എന്തുകൊണ്ട് ബീന ആന്‍റണിക്ക് പറ്റില്ല. ക്രിസ്ത്യാനിറ്റിയെ മോശപ്പെടുത്തുന്നതൊന്നുമല്ല. ഇങ്ങനെയൊക്കെ കാണുമ്പോള്‍ ഭയങ്കര വിഷമമാണ് തോന്നുന്നത്. നമുക്ക് ആരേയും ബോധവത്ക്കരിക്കാനൊന്നും പറ്റില്ലല്ലോ. എങ്കിലും ഒരുപാട് വിഷമം തോന്നി. ആനിയും ഞാനും ക്രിസ്ത്യന്‍സാണ്. ആനി പിന്നെ മാറിയിട്ടുണ്ട്. ഞാന്‍ മാറിയിട്ടില്ല. അതിലൊരു ക്ലാരിറ്റി വരുത്താനുണ്ടായിരുന്നു''ബീന ആന്‍റണി പറഞ്ഞു. 

അതിനോടനുബന്ധിച്ച് ബീന ആന്‍റണി ബിജെപിയിലേക്ക് എന്നൊരു പോസ്റ്റും രാവിലെ കണ്ടു. എന്‍റെ സ്വപ്നത്തില്‍ പോലും അത്തരം ചിന്തയില്ലെന്നും ബീന പറഞ്ഞു. ''ആരോ ലൈക്കിനും ഷെയരിനും വേണ്ടി പടച്ചു വിടുന്നത്. നമ്മള്‍ കലാകാരന്മാരാണ് അങ്ങനെ പോയ്ക്കൊണ്ടിരിക്കുകയാണ്. കോളജ് കാലത്ത് കോണ്‍ഗ്രസ് അനുഭവിയായിരുന്നു. കലാകാരിയായതിന് ശേഷം സമൂഹത്തിന് നന്മ ചെയ്യുന്നവര്‍ക്കൊപ്പം നില്‍ക്കാനാണ് ആഗ്രഹിക്കുന്നത്. ദയവ് ചെയ്ത് തെറ്റിദ്ധരിപ്പിക്കുന്ന വിഡിയോകള്‍ ഇടരുത്. ഒരു അജണ്ടയുമില്ല. അതുകൊണ്ട് ആരും വിശ്വസിക്കരുത്''ബീന ആന്‍റണി വ്യക്തമാക്കി. 

ENGLISH SUMMARY:

Malayalam television actress Beena Antony has addressed the severe social media backlash she faced after participating in the Attukal Pongala at actress Annie’s residence. Trolls questioned her faith and shame for participating in a Hindu ritual while remaining a practicing Christian. In a detailed video response, Beena clarified that she has not converted after her marriage to actor Manoj and continues to follow her Christian faith with pride. She emphasized that her upbringing, influenced by her father K.S. Antony, taught her to respect and participate in all religious traditions, including Sabarimala and mosque visits. Beena expressed deep disappointment over the religious intolerance shown by a section of social media users who tried to communalize a personal act of devotion. She also took the opportunity to debunk viral rumors suggesting she is joining the BJP, calling them baseless fabrications for social media likes. The actress reaffirmed that as an artist, her only agenda is to stand with those who do good for society, regardless of political or religious affiliations. This response has sparked a wider conversation about secular values and personal freedom within the Malayalam entertainment industry.