തായ്‌ലന്‍ഡില്‍ കുടുങ്ങി സിനിമാതാരം മീരാ നന്ദനും ഭര്‍ത്താവ് ശ്രീജുവും. ഇരുവരും യുഎഇയിലാണ് നിലവില്‍ താമസം. തായ്‌ലന്‍ഡില്‍ നിന്ന് തിരിച്ചുപോകാനിരിക്കെയാണ് സാഹചര്യങ്ങള്‍ മോശമാകുന്നതും വിമാന സര്‍വ്വീസുകള്‍ റദ്ദാക്കുന്നതും. എന്നാല്‍ പലരും തങ്ങളോട് ഇന്ത്യയിലേക്ക് പോകാന്‍ പറയുന്നുണ്ടെന്നും എന്നാല്‍ തങ്ങള്‍ക്ക് യുഎഇയിലേക്ക് തന്നെ തിരിച്ചു പോകാനാണ് താല്പര്യമെന്നും മീരാ നന്ദന്‍ പറഞ്ഞു.
'ഞങ്ങള്‍ സുരക്ഷിതരാണോ എന്ന് അന്വേഷിച്ച എല്ലാവരോടും ഞങ്ങള്‍ നന്ദി പറയുകയാണ്. ഇപ്പോള്‍ ഞങ്ങള്‍ തായ്‌ലന്‍ഡിലാണുള്ളത്. ഞാനും ശ്രീജുവും ഒരു ഹോളിഡേ ആഘോഷിക്കാനാണ് ഇവിടെയെത്തിയത്. 2026ലെ ഞങ്ങളുടെ ആദ്യത്തെ ട്രിപ്പും ഞങ്ങളുടെ ആദ്യത്തെ തായ്‌ലന്‍ഡ് ട്രിപ്പുമാണിത്. ഇവിടം ഞങ്ങള്‍ക്ക് ഇഷ്ടമായി, ഇവിടെ ഞങ്ങള്‍ ആസ്വദിച്ചു വരുകയായിരുന്നു. പക്ഷെ തിരിച്ചു വരാന്‍ തയ്യാറെടുക്കുമ്പോഴാണ് യുദ്ധവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ കേള്‍ക്കുന്നത്.
പലരും ഞങ്ങളോട് ഇന്ത്യയിലേക്ക് തിരിച്ചു പോകാന്‍ പറയുന്നുണ്ട്. പക്ഷെ ഞങ്ങള്‍ക്ക് എങ്ങിനെയും യുഎഇയിലേക്ക് തന്നെ പോയാല്‍ മതിയെന്നാണ്. പതിനൊന്നര വര്‍ഷമായി ഞാന്‍ ജീവിക്കുന്നത് യുഎഇയിലാണ്. ശ്രീജു വന്നിട്ട് ഒന്നര വര്‍ഷമാകുന്നു. അവന്‍ ഇപ്പോള്‍ തന്നെ തിരികെ പോകാന്‍ കാത്തിരിക്കുകയാണ്. അതിനാല്‍ യുഎഇ ഞങ്ങള്‍ക്ക് തരുന്ന സ്നേഹവും സുരക്ഷിതത്വവും ചിന്തിക്കാമല്ലോ. ഞങ്ങളുടെ വീടായി മാറിയതിന് നന്ദി യുഎഇ. ഈ രാജ്യത്തിന്റെ നേതൃത്വത്തിനും ജനങ്ങള്‍ക്കും നന്ദി. തിരിച്ചുവരാന്‍ ഞങ്ങള്‍ കാത്തിരിക്കുകയാണ്'-മീരാ നന്ദന്‍ കുറിച്ചു,