ajith-kumar-dubai

ഇറാൻ-ഇസ്രയേൽ സംഘർഷം രൂക്ഷമായതിനെത്തുടർന്ന് വ്യോമപാത അടച്ചതിനാൽ ദുബായിൽ കുടുങ്ങി നടൻ അജിത് കുമാർ. മേഖലയിലെ സംഘർഷാവസ്ഥയെത്തുടർന്ന് അന്താരാഷ്ട്ര വിമാന സർവീസുകൾ പെട്ടെന്ന് നിർത്തിവെച്ചതാണ് അജിത്തിന്‍റെ യാത്രാ പ്ലാനുകളെ ബാധിച്ചത്. ദുബായിൽ നിന്ന് ചെന്നൈയിലേക്ക് മടങ്ങാനിരിക്കെയാണ് തടസം.

റേസിംഗുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായാണ് അടുത്തിടെ അജിത് കുമാർ ദുബായിലെത്തിയത്. അജിത് കുമാർ സുരക്ഷിതനാണെന്ന് അദ്ദേഹത്തിന്‍റെ മാനേജർ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. അദ്ദേഹം പൂർണ്ണമായും സുരക്ഷിതനാണെന്നും നിലവിൽ യാതൊരുവിധ അപകടസാധ്യതയും നേരിടുന്നില്ലെന്നും മാനേജർ സൂമി പറഞ്ഞു. മേഖലയിലെ സാഹചര്യം ശാന്തമാവുകയും വിമാന സർവീസുകൾ പുനരാരംഭിക്കുകയും ചെയ്താലുടൻ അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങുമെന്നും മാനേജർ പറഞ്ഞു.

അതേ സമയം ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ട ഇറാനെതിരായ യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണങ്ങളിൽ പ്രതിഷേധിച്ച് ഞായറാഴ്ച പാകിസ്ഥാനിലെ തുറമുഖ നഗരമായ കറാച്ചിയിലെ യുണൈറ്റഡ് സ്റ്റേറ്റ്സ് കോൺസുലേറ്റിലേക്ക് പ്രതിഷേധക്കാർ ഇരച്ചുകയറി. യു.എസ് കോൺസുലേറ്റ് അടിച്ചുതകർത്ത് തീയിട്ടു. പോലീസുമായി ഏറ്റുമുട്ടിയതിനെ തുടർന്ന് ഒന്‍പതോളം പേർ മരിക്കുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തു

ENGLISH SUMMARY:

Actor Ajith Kumar is stranded in Dubai due to the closure of air routes following the escalation of the Iran-Israel conflict. He was scheduled to return to Chennai from Dubai but his travel plans were disrupted by the sudden halt in international flight services.