Representative image
ദുബായ് തീരത്ത് നങ്കൂരമിട്ടിരുന്ന 'ഹെർക്കുലീസ് സ്റ്റാർ' എണ്ണക്കപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ ഒരു നാവികൻ കൊല്ലപ്പെട്ടു. കാണാതായ മറ്റൊരു ജീവനക്കാരനായി തിരച്ചിൽ പുരോഗമിക്കുകയാണ്. ദുബായ് റാഷിദ് തുറമുഖത്തുനിന്ന് 24 നോട്ടിക്കൽ മൈൽ അകലെയാണ് സംഭവം. എന്നാൽ മരണത്തിലേക്ക് നയിച്ച കാരണങ്ങളെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ കമ്പനി പുറത്തുവിട്ടിട്ടില്ല.
സംഭവത്തെ തുടർന്ന് കാണാതായ മറ്റൊരു ജീവനക്കാരനായി വിദഗ്ധ സംഘത്തിന്റെ നേതൃത്വത്തിൽ തിരച്ചിൽ പുരോഗമിക്കുകയാണ്. കപ്പലിലെ മറ്റ് ജീവനക്കാരെല്ലാം സുരക്ഷിതരാണെന്നും സംഭവത്തിൽ വിശദമായ അന്വേഷണം നടന്നു വരികയാണെന്നും കമ്പനി വ്യക്തമാക്കി.
ഇതിനിടെ, ഇറാഖ് സമുദ്രാതിർത്തിയിലും എണ്ണക്കപ്പലുകൾക്ക് നേരെ ഡ്രോൺ ആക്രമണമുണ്ടായി. ഇരുപത്തിരണ്ട് ജീവനക്കാരുള്ള 'ന്യൂ ആൻഡ്രോസ്' എന്ന കപ്പലിന് നേരെ ഡ്രോൺ പതിച്ച് തീപിടിച്ചതായി മാരിടൈം ഏജൻസികൾ സ്ഥിരീകരിച്ചു. ഗൾഫ് മേഖലയിൽ വീണ്ടും സംഘർഷം രൂക്ഷമാകുന്നതിനിടെ, ഒമാൻ ഉൾക്കടലിന്റെയും അറബിക്കടലിന്റെയും ഭാഗങ്ങളിൽ അനുമതിയില്ലാതെ പ്രവേശിക്കുന്ന കപ്പലുകൾ, കടുത്ത ഉപരോധം നേരിടേണ്ടി വരുമെന്ന് ഇറാൻ റെവല്യൂഷണറി ഗാർഡ് മുന്നറിയിപ്പ് നൽകി