Image: Manorama, Navamilatha instagram

റാപ്പർ വേടന്‍റെ വിവാഹവാര്‍ത്ത പുറത്തുവിട്ട് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. യുവ എഴുത്തുകാരിയായ നവമി ലതയാണ് വധു. ഫെബ്രുവരി 24ന് തൃശൂരിൽ വച്ചാണ് വിവാഹം.

തദ്ദേശ സ്വയംഭരണ ദിനാഘോഷത്തിന്‍റെ ഭാഗമായി കണ്ണൂർ ധർമശാലയിൽ സർക്കാർ നടത്തുന്ന ഹാപ്പിനസ് ഫെസ്റ്റിവലിൽ വച്ച്, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനാണ് വേടന്‍റെ വിവാഹക്കാര്യം ആദ്യം പരസ്യപ്പെടുത്തിയത്. പിന്നീട് വേടനും സ്ഥിരീകരിച്ചു. ലളിതമായ ചടങ്ങുകളോടെ റജിസ്റ്റര്‍ വിവാഹം ചെയ്യാനാണ് തീരുമാനമെന്നും വേടന്‍ പറഞ്ഞു. എല്ലാവരുടേയും അനുഗ്രഹമുണ്ടാകണമെന്നും വേടന്‍ പറഞ്ഞു. ഹാപ്പിനസ് ഫെസ്റ്റിവലിൽ പരിപാടി അവതരിപ്പിക്കാനെത്തിയ വേടനെ പൊന്നാടയണിയിച്ചാണ് എം വി ഗോവിന്ദന്‍ ആദരിച്ചത്.

വേടനെക്കുറിച്ച് സംസാരിക്കുന്നതിനിടെ ആയിരുന്നു വിവാഹക്കാര്യവും വെളിപ്പെടുത്തിയത്. പൊതുവേദികളിൽ വേടനൊപ്പം നവമി ലതയേയും സ്ഥിരമായി കാണാറുണ്ട്. മികച്ച ഗാനരചിയതാവിനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് സ്വീകരിക്കാൻ വേടൻ തിരുവനന്തപുരത്ത് എത്തിയപ്പോഴും നവമി ലത ഒപ്പമുണ്ടായിരുന്നു.

2020-ൽ പുറത്തിറക്കിയ ‘വോയ്‌സ് ഓഫ് ദ് വോയ്‌സ്‌ലെസ്’ എന്ന ആദ്യ സംഗീത വിഡിയോയിലൂടെയാണ് ഹിരണ്‍ദാസ് മുരളിയെന്ന വേടന്‍ കേരളത്തില്‍ അറിയപ്പെടുന്നത്.

 

 

Rapper Vedan getting married to Navami Latha:

Malayalam rapper Vedan is getting married to young writer Navami Latha. The wedding is set to take place on February 24th in Thrissur, and the news was first announced by CPM State Secretary M. V. Govindan.