സീരിയലിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായ വ്യക്തിയാണ് അനുമോളും ആതിരയും. ഇപ്പോഴിതാ ഇരുവരും ഒരുമിച്ച് ജോളോ ചിപ്പ് കഴിക്കുന്ന വിഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ലോകത്തിലെ ഏറ്റവും എരിവുള്ള മുളകുകൾ ഉപയോഗിച്ച് നിർമ്മിക്കുന്ന ഒരു ടോർട്ടില്ല ചിപ്പ് ആണ് ജോളോ ചിപ്പ്. അനുമോളുടെ യൂട്യൂബ് ചാനലിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്.

എന്നെങ്കിലും ജോളോ ചിപ്പ് മേടിക്കണം എന്നുള്ളത് തന്റെ ആഗ്രഹമായിരുന്നു എന്നാണ് അനുമോൾ പറയുന്നത്. ആദ്യത്തെ ബൈറ്റ് എടുത്തയുടനെ അമ്മേ എന്നു വിളിച്ച് ഇരുവരും കരയുന്നതും ആതിര വെള്ളമെടുക്കാൻ ഓടുന്നതും കാണാം. തുടർന്ന് ഇരുവരുടെയും കണ്ണ് നിറഞ്ഞൊഴുകുന്നതാണ് കാണുന്നത്. ശത്രുക്കൾക്കു കൊടുക്കാൻ പറ്റിയ സാധനമാണ് എന്നും അനുമോൾ തമാശക്ക് പറയുന്നുണ്ട്. ജോളോ ചിപ്പ് കഴിച്ച് ചെവിയിൽ വരെ അസ്വസ്ഥത അനുഭവപ്പെടുന്നു എന്ന് ആതിര പറയുന്നു. തല കറങ്ങുന്നു എന്നായിരുന്നു അനുമോളുടെ പ്രതികരണം.

വെറുംവയറ്റിൽ ജോളോ ചിപ്പ് കഴിക്കാൻ പാടില്ല എന്നറിഞ്ഞിട്ടു തന്നെയാണ് ഈ സാഹസത്തിനു മുതിർന്നതെന്നും ആരും ഇങ്ങനെ ചെയ്യരുതെന്നും അനുമോൾ വിഡിയോയിൽ പറയുന്നുണ്ട്

ENGLISH SUMMARY:

The Jolo Chip challenge featuring Malayalam serial actresses Anumol and Athira is going viral on social media. This challenge involves eating a tortilla chip made with the world's spiciest chilies, leading to intense reactions from both actresses.