sathyabhama-new

സീരിയൽ നടി രേഖ രതീഷിനെതിരെ അധിക്ഷേപ പരാമർശവുമായി കലാമണ്ഡലം സത്യഭാമ. കഴിഞ്ഞ ദിവസം രേഖ പങ്കുവെച്ച വീഡിയോ വൈറലായിരുന്നു. കഴിഞ്ഞ കുറച്ചുനാളുകളായി താൻ കടുത്ത മാനസിക സമ്മർദ്ദത്തിലാണെന്നും യൂട്യൂബ് ചാനലുകൾ തന്നെ തേജോവധം ചെയ്യുകയാണെന്നുമാണ് രേഖ പറഞ്ഞത്.

‘എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ. സോഷ്യൽമീഡിയ ബുള്ളിയിങ് നേരിടുന്ന കേരളത്തിലെ ആദ്യത്തെ വനിതയാണോ നിങ്ങൾ? അഞ്ചു കല്യാണം സാരിമാറുന്ന പോലെ നടത്തിയാൽ പിള്ളേര് വെറുതെ ഇരിക്കുമോ ? എപ്പോ കയറ്റി വിട്ടൂന്ന് ചോദിച്ചാൽ പോരെ റോക്കറ്റിൽ. നിങ്ങൾ ഒരു പബ്ലിക് ആയതുകൊണ്ട് ആണ് ഇത്രയ്ക്കും ടെൻഷൻ. കുറച്ച് നാൾ സോഷ്യൽ മീഡിയ ഉപയോഗിക്കാതെ സന്തോഷമായി ഇരിക്കൂ...എല്ലാം ശരിയാകും’ എന്നാണ് സത്യഭാമ സോഷ്യൽ മീഡിയയിൽ കുറിച്ചത്.

മൂന്ന് മാസത്തോളമായി ഒരു കൂട്ടം യൂട്യൂബേഴ്സ് മോശം ക്യാപ്ഷനുകൾ കൊടുത്ത തന്നെപ്പറ്റി വീഡിയോ പോസ്റ്റ് ചെയ്യുകയാണെന്നും അവരെല്ലാവരും തന്നെ ജീവിക്കാൻ അനുവദിക്കാതെ സമ്മർദ്ദത്തിലാക്കുകയാണെന്നും ഇത്രയും മാനസിക സമ്മർദ്ദം തനിക്കു താങ്ങാനാകുന്നില്ലെന്നുമാണ് രേഖ രതീഷ് കഴിഞ്ഞദിവസം പറഞ്ഞത്.

മുഖ്യമന്ത്രി പിണറായി വിജയനെ മെൻഷൻ ചെയ്ത് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് താരം ഇതു പറയുന്നത്. 9 മാസമായി ജോലിയില്ലാതെ താൻ ഫ്ലാറ്റിൽ കഴിയുകയാണെന്നും, ഒമ്പതാം ക്ലാസിൽ പഠിക്കുന്ന ഒരു മകനാണ് തനിക്കുള്ളതെന്നും പറഞ്ഞുകൊണ്ടാണ് രേഖ ഈ വീഡിയോ ആരംഭിക്കുന്നത്.

ENGLISH SUMMARY:

Rekha Ratheesh is facing mental distress due to social media bullying, with Kalamandalam Sathyabhama making controversial remarks about her. This situation highlights the challenges faced by public figures in Kerala regarding online harassment.