സിനിമാ നടി ആയതുകൊണ്ട് തന്റെ കാമുകന്‍ ഇട്ടിട്ടുപോയെന്ന വേദന പറഞ്ഞ് മൃണാള്‍ താക്കൂര്‍. ബ്രേക്കപ് ആയപ്പോള്‍ സങ്കടം തോന്നിയെന്നും, പക്ഷേ അതാണ് തന്നെ ശക്തയാക്കിയതെന്നും മൃണാള്‍ പറയുന്നു. ഓര്‍ത്ത്ഡോക്സ് കുടുംബത്തില്‍ പിറന്നയാളായ അദ്ദേഹം അങ്ങനെ ചിന്തിച്ചതില്‍ വിഷമമില്ലെന്നും മൃണാള്‍ പറയുന്നു. എന്നാല്‍ ആ ബ്രേക്കപിലൂടെ തന്റെ കരിയറിന്റെ മൂല്യം തിരിച്ചറിഞ്ഞെന്നും മൃണാള്‍ വ്യക്തമാക്കുന്നു.
വിവാഹം കഴിഞ്ഞാല്‍ ഭാര്യയ്ക്കുണ്ടാകുന്ന പബ്ലിസിറ്റിയും സ്റ്റാര്‍ഡവും അദ്ദേഹത്തിന് എങ്ങനെ കൈകാര്യം ചെയ്യുമെന്ന് ആശങ്കയുണ്ടായിരുന്നെന്നും തീര്‍ത്തും യാഥാസ്ഥിതിക കുടുംബത്തില്‍ നിന്നുള്ള അദ്ദേഹത്തെ തനിക്ക് കുറ്റപ്പെടുത്താന്‍ തോന്നിയില്ലെന്നും മൃണാള്‍ പറയുന്നു. എങ്കിലും ആ ബ്രേക്കപ് പല തിരിച്ചറിവുകളും തന്നതായിരുന്നുവെന്നും നടി വ്യക്തമാക്കുന്നു. ആളുകള്‍ തിരിച്ചറിയുന്നതോടെ ജീവിതത്തിന്റെ രീതിയും കാഴ്ചപ്പാടും എല്ലാം മാറിയെന്നും മൃണാള്‍. നേരത്തേയും മുന്‍ പ്രണയവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മൃണാള്‍ പ്രേക്ഷകരുമായി പങ്കുവച്ചിരുന്നു.
സീതാരാമത്തിലൂടെയാണ് മൃണാള്‍ താക്കൂര്‍ മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയത്. ബോളിവുഡ് സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്യുന്ന ‘ദോ ദീവാനേ സെഹേര്‍ മേം’ എന്ന ചിത്രമാണ് മൃണാളിന്റേതായി ഇനി പുറത്തിറങ്ങാനുള്ളത്. സംഗീത സംവിധായകന്‍ ഹിഷാം അബ്ദുള്‍ വഹാബ് ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണിത്. സിദ്ധാര്‍ഥ് ചതുര്‍വേദിയാണ് നായകന്‍. ഫെബ്രുവരി 20നാണ് ചിത്രത്തിന്റെ റിലീസ്.
നടന്‍ ധനുഷും മൃണാള്‍ താക്കൂറും വിവാഹിതരാകാന്‍ പോവുകയാണെന്നും ഫെബ്രുവരി 14ന് വിവാഹം നടക്കുമെന്നുമായിരുന്നു സോഷ്യല്‍മീഡിയയില്‍ നിറഞ്ഞുനിന്ന ഗോസിപ്പുകള്‍. എന്നാല്‍ ഇത്രയും വലിയ പ്രശസ്തി പണം മുടക്കിയാല്‍പ്പോലും കിട്ടില്ലെന്നായിരുന്നു മൃണാളിന്റെ പ്രതികരണം.