തെലുങ്ക് ചിത്രം ‘സ്വയംഭു’വിന്റെ ടീസർ ലോഞ്ച് ചടങ്ങിനെത്തിയ നടി സംയുക്ത മേനോനാണ് ഇപ്പോള്‍ സൈബറിടത്തെ ചര്‍ച്ചാ വിഷയം. താരത്തിന്റെ ഇടതുകയ്യിലെ ചുവന്ന പാടാണ് പ്രധാന ചർച്ച. സിനിമയിലെ ആക്‌ഷൻ രംഗങ്ങൾക്കായുള്ള പരിശീലനത്തിനിടെ സംഭവിച്ച ചെറിയ ചതവോ അല്ലെങ്കിൽ ചർമ്മത്തിലുണ്ടായ അലർജിയോ ആകാം ഇതെന്നാണ് ആരാധകരുടെ വിലയിരുത്തൽ.താരം ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ഭരത് കൃഷ്ണമാചാരി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് പാൻ ഇന്ത്യൻ ചിത്രമായ 'സ്വയംഭു' പീരിയഡ് യുദ്ധപശ്ചാത്തലത്തിൽ ഒരുങ്ങുന്ന സിനിമയാണ്. നിഖിൽ സിദ്ധാർഥയ്‌ക്കൊപ്പം സംയുക്ത മേനോൻ നായികയാകുന്ന ഈ ചിത്രം പിക്‌സൽ സ്റ്റുഡിയോസിന്റെ ബാനറിൽ ഭുവനും ശ്രീകറും ചേർന്നാണ് നിർമിക്കുന്നത്.

ENGLISH SUMMARY:

Samyuktha Menon is currently a hot topic on social media due to a red mark on her left hand at the teaser launch of the Telugu film 'Swayambhu'. Fans speculate it could be a minor bruise from action scene training or a skin allergy, with the actress yet to officially respond.