TAGS

കാൺപൂരിൽ സിനിമാ തിയറ്ററിനുള്ളിൽ പെൺകുട്ടിയെ ഉപദ്രവിച്ച യുവാവിനെ മർദ്ദിച്ച് പെണ്‍കുട്ടിയുടെ അച്ഛൻ. തിങ്കളാഴ്ച രാത്രി റാവത്ത്പൂർ ഏരിയയിലെ ഗുരുദേവ് പാലസ് ടാക്കീസിൽ 'ധുരന്ധർ 2' എന്ന സിനിമയുടെ പ്രദർശനത്തിനിടെയാണ് സംഭവമുണ്ടായത്. 

പെൺകുട്ടിയുടെ അടുത്ത സീറ്റിലിരുന്ന യുവാവ് തിയറ്ററിൽ പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നു. സിനിമ നടന്നുകൊണ്ടിരിക്കെ ഇയാൾ ശല്യം തുടർന്നതോടെ പെൺകുട്ടി ധൈര്യപൂർവ്വം പ്രതികരിക്കുകയും ബഹളം വെക്കുകയും ചെയ്തു. 

പിന്നാലെ, ഹാളിന് പുറത്തെത്തിയ പ്രതിയെ  പെൺകുട്ടിയുടെ പിതാവ് പിടികൂടി മർദ്ദിച്ചു. ശേഷമാണ് ഇയാളെ പൊലീസിന് കൈമാറിയത്. പ്രതിയെ ജനക്കൂട്ടം ചോദ്യം ചെയ്യുന്നതും മർദ്ദിക്കുന്നതും ഈ വിഡിയോകളിൽ കാണാം. രേഖാമൂലമുള്ള പരാതി ലഭിച്ചാലുടൻ പ്രതിക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. 

ENGLISH SUMMARY:

A father in Kanpur bravely intervened when a young man molested his daughter inside a cinema hall during the screening of 'Dhurandhar 2'. The father caught the perpetrator outside the theatre and administered a beating before handing him over to the police.