മലയാളത്തിന്റെ പാട്ടെഴുത്ത്കാരൻ ഗിരീഷ് പുത്തഞ്ചേരി ഓർമയായിട്ട് 16 വർഷം.  മനുഷ്യ ഭാവങ്ങളെ കോറിയിട്ട  ഗന്ധർവ  വരികൾ എന്നും മലയാളിക്ക് മധുരമാണ്. മലയാളിയെ തേടി വന്ന കാവ്യ സൗഭാഗ്യം. മനസിൽ ഉടക്കുന്ന വരിയും  അർഥവും. ഒന്നു കേട്ടാൽ വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന കവിത.. ഗിരീഷ് വരികളിലൂടെ മലയാളി  പ്രണയം പറഞ്ഞു.  വിരഹവും നോവും നൊമ്പരവും പിന്നെ   വാൽസല്യവും. ജീവിതത്തിൻ്റെ തീച്ചൂളയിൽ ഉഴറുന്ന മനുഷ്യനെ മൂവന്തിയിൽ വെന്തുരുകുന്ന സൂര്യനെന്നു വിളിച്ചു ഗിരീഷിൻ്റെ തൂലിക. നാടും കടന്ന് ചെന്ന വരികൾ ആസ്വാദകരും ഏറ്റുപാടി ജെൻസികളും ഗിരീഷ് ഗാനങ്ങളുടെ ഫാൻസ് കാലമത്രെ കഴിഞ്ഞാലും മാഞ്ഞു പോകില്ല മലയാളത്തിൻ്റെ  സൂര്യ കീരിട പ്രഭ

ENGLISH SUMMARY:

Gireesh Puthenchery's lyrics continue to resonate with Malayalis sixteen years after his passing. His poetic verses beautifully captured human emotions, making his songs timeless.