മലയാളത്തില്‍ ഈ വര്‍ഷം ഏറ്റവുമധികം പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് പാട്രിയറ്റ്. വലിയ ഇടവേളക്ക് ശേഷം മോഹന്‍ലാലും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രം എന്നതുതന്നെ ഇതിനുകാരണം. ഇതിനുപുറമേ ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, നയന്‍താര എന്നിങ്ങനെ വലിയ താരനിര തന്നെയാണ് പാട്രിയറ്റിലേക്ക് എത്തുന്നത്. 

ഇതിനിടെ ചിത്രത്തിലെ വലിയൊരു സസ്പെന്‍സ് പൊളിച്ചിരിക്കുകയാണ് ഫഹദ് ഫാസില്‍. ചിത്രത്തില്‍ വില്ലനായാണ് താന്‍ എത്തുന്നത് എന്ന് ഫഹദ് വെളിപ്പെടുത്തി. മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പം സ്ക്രീന്‍ പങ്കിടാന്‍ പറ്റുന്നത് മുന്‍ജന്മ ഭാഗ്യമാണെന്നും ഫഹദ് പറഞ്ഞു. ബ്ലൂ ഹിൽ ഫൗണ്ടേഷന്റെ ഒന്നാം വാർഷിക ചടങ്ങിൽ പങ്കെടുത്താണ് താരം സംസാരിച്ചത്.

'അടുത്ത മലയാളം റിലീസ് ‘പാട്രിയറ്റ്’ ആണ്. മമ്മൂട്ടി സാറിനും മോഹൻലാൽ സാറിനും ഒപ്പമാണ്. മുൻജന്മഭാഗ്യമാണ് ഇവരുടെ കൂടെ ഒരു സ്ക്രീൻ ഷെയർ ചെയ്യാൻ പറ്റുക എന്നത്. എല്ലാവരെയും പോലെ ഞാനും ആകാംക്ഷയിലാണ്. ഏപ്രിൽ 23ന് ചിത്രം റിലീസ് ചെയ്യും. ‘പാട്രിയറ്റി’ൽ ഞാൻ വില്ലനാണ്,' ഫഹദ് പറഞ്ഞു. 'ആവേശം' രണ്ടാം ഭാഗം ഉണ്ടെന്നും 2027ലോ, 2028ലോ ചിത്രം സംഭവിച്ചേക്കാമെന്നും ഫഹദ് പറഞ്ഞു. 

മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന പാട്രിയറ്റ് സ്പൈ ത്രില്ലറായാണ് ഒരുങ്ങുന്നത്. ആന്‍റോ ജോസഫും കെ.ജി.അനില്‍കുമാറുമാണ് ചിത്രം നിര്‍മിക്കുന്നത്. 

ENGLISH SUMMARY:

Patriot Malayalam movie is one of the most anticipated films of the year, bringing together Mohanlal and Mammootty after a significant gap. Fahadh Faasil has revealed his villainous role in the film, expressing his excitement to share the screen with the legendary actors.