vishal-wedding

TOPICS COVERED

നടൻ വിശാലും നടി സായ് ധൻസികയും തമ്മിൽ വിവാഹിതരാകുന്നുവെന്ന വാർത്ത ആരാധകർക്ക് സർപ്രൈസായിരുന്നു. ഇരുവരും തമ്മിലുള്ള വിവാഹനിശ്ചയം നേരത്തെ കഴിഞ്ഞുവെങ്കിലും വിവാഹത്തെക്കുറിച്ചുള്ള വിവരങ്ങൾ ഒന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. എന്തുകൊണ്ടാണ് തങ്ങളുടെ വിവാഹം വൈകുന്നത് എന്ന ആരാധകരുടെ ചോദ്യത്തിന് മറുപടി നൽകിയിരിക്കുകയാണ് നടി സായ് ധൻസിക.

sai-vishal-marriage

‘നടികർ സംഘത്തിന്‍റെ ബിൽഡിങ് പണി പൂർത്തിയായ ശേഷമാകും വിവാഹം. അതിനാൽ വിവാഹ തീയതി പറയാൻ കഴിയില്ല. ആ കെട്ടിടം പൂർത്തീകരിക്കണം എന്നത് വിശാലിന്‍റെ സ്വപ്നമാണ്. അഞ്ച് വർഷമായി ആ സ്വപ്നവും വെച്ച് ഒരു മനുഷ്യൻ ജീവിച്ച് വരികയല്ലേ. അതിനെ തടുക്കാൻ ആർക്കെങ്കിലും കഴിയുമോ ?’- ധൻസിക പറഞ്ഞു.

vishal-marriage-late

പ്രായവ്യത്യാസത്തെക്കുറിച്ചും നടി മനസ്സു തുറന്നു. പത്ത് വയസ്സ് പ്രായ വ്യത്യാസം എന്നതൊന്നും വലിയ കാര്യമല്ല. ഞാൻ പക്വതയുള്ള ഒരാളാണ്. എനിക്ക് വേണ്ടതും പക്വതയുള്ള ഒരു പങ്കാളിയെയാണ്. അതിനാൽ തന്നെ പ്രായ വ്യത്യാസത്തിന് ഞാൻ വലിയ പ്രാധാന്യം കൊടുക്കുന്നില്ല. അണ്ടർസ്റ്റാന്റിംഗും സ്നേഹവും ഉണ്ടായാൽ മതി. അത് ഞങ്ങൾക്കിടയിലുണ്ട്. സായ് ധൻസിക കൂട്ടിച്ചേർത്തു.

'യോഗി ഡാ'യുടെ ഓഡിയോ ലോഞ്ച് ചടങ്ങിനിടെയാണ് ഇരുവരും പ്രണയത്തിലാണെന്ന കാര്യം സ്ഥിരീകരിച്ചത്. സായ് ധൻസികയും വിശാലും തമ്മിൽ ഏറെ നാളായി സൗഹൃദത്തിലായിരുന്നു. കബാലി, പേരാൺമൈ, പരദേശി തുടങ്ങിയ തമിഴ് ചിത്രങ്ങളിലെ പ്രകടനത്തിലൂടെ ശ്രദ്ധേയയായ നടിയാണ് സായ് ധൻസിക.

ENGLISH SUMMARY:

Vishal and Sai Dhanshika's upcoming marriage has surprised fans, with the actress clarifying the delay is due to the completion of the Nadigar Sangam building, a dream project of Vishal. She also addressed the age difference, emphasizing maturity and understanding as key to their relationship.