ahana-nimish

മലയാളികളുടെ പ്രിയപ്പെട്ട സോഷ്യൽ മീഡിയ താരവും നടിയുമായ അഹാന കൃഷ്ണ തന്‍റെ വിവാഹ ചിത്രങ്ങൾ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ്. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ഇൻസ്റ്റാഗ്രാമിലൂടെയാണ് താരം തന്‍റെ വിവാഹ വിശേഷങ്ങളും ചിത്രങ്ങളും പുറത്തുവിട്ടത്. ചിത്രങ്ങളിൽ റോയൽ റെഡ് കളർ സാരിയിൽ അതിസുന്ദരിയായാണ് അഹാന തിളങ്ങുന്നത്. ഒപ്പം ഓഫ് വൈറ്റ് വസ്ത്രമാണ് വരനായ നിമിഷ് രവി ധരിച്ചിരിക്കുന്നത്. ലളിതവും മനോഹരവുമായ ഈ ചിത്രങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വലിയ തരംഗമായിക്കഴിഞ്ഞു.

ahana-nimish1

ഹൃദയസ്പർശിയായ കുറിപ്പ്

തന്‍റെ വിവാഹ ചിത്രത്തോടൊപ്പം അഹാന പങ്കുവെച്ച കുറിപ്പാണ് ആരാധകരുടെ ഹൃദയം കീഴടക്കിയിരിക്കുന്നത്. ഭർത്താവായ നിമിഷിനെക്കുറിച്ച് താരം കുറിച്ച വരികൾ ഇങ്ങനെയാണ്:

‘20-ആം വയസ്സിൽ കണ്ടുമുട്ടി, 30-ാം വയസ്സിൽ വിവാഹം കഴിച്ചു!.

"എന്‍റെ ഉറ്റസുഹൃത്ത്, ബോയ്ഫ്രണ്ട്, പങ്കാളി, ആത്മാവ് തൊട്ടറിഞ്ഞ കൂട്ടുകാരൻ, എന്‍റെ കംഫർട്ട് പില്ലോ, കപ്പ് കേക്ക്, ഇപ്പോൾ ഇതാ എന്‍റെ ഭർത്താവും! നിന്നോടൊപ്പമുള്ളപ്പോൾ എന്‍റെ ഹൃദയം എപ്പോഴും പതുക്കെയും സ്ഥിരതയോടെയും കൃത്യമായ താളത്തിലും മിടിക്കുന്നു. ഒരുമിച്ച് വൃദ്ധരാകാനും നമുക്കുമാത്രമായി ഒരു ലോകം പടുത്തുയർത്താനും... ജീവിതത്തിലും അതിനപ്പുറവും ഒരേ ടീമായി തുടരാൻ നമുക്ക് കഴിയട്ടെ!"

nimish-ahana

അഹാനയുടെ കുടുംബത്തിലെ എല്ലാ വിശേഷങ്ങളിലും ഛായാഗ്രാഹകനായ നിമിഷ് രവിയുടെയും കുടുംബത്തിന്‍റെയും സാന്നിധ്യം മുൻപും ഉണ്ടായിരുന്നെങ്കിലും, ഇരുവരും തങ്ങളുടെ പ്രണയത്തെക്കുറിച്ചോ വ്യക്തിപരമായ ബന്ധത്തെക്കുറിച്ചോ പൊതുവെ മൗനം പാലിക്കുകയായിരുന്നു. അതിനാൽ തന്നെ പെട്ടെന്നുള്ള ഈ വിവാഹവാർത്ത ആരാധകർക്ക് വലിയൊരു സർപ്രൈസ് ആയിരുന്നു.

nimish-ahananew

അഹാന–നിമിഷ് വിവാഹം; അതിഥിയായി റിഷഭ് ഷെട്ടി, വൈറലായി ചിത്രങ്ങൾ...

തിരുവനന്തപുരത്തെ താജ് കോവളത്ത് വെച്ചാണ് വിവാഹച്ചടങ്ങുകൾ നടന്നത്. സെപ്റ്റംബർ 13 മുതൽ ആരംഭിച്ച മൂന്നു ദിവസം നീണ്ടുനിന്ന വിവാഹച്ചടങ്ങുകളിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. അധികം ആരെയും അറിയിക്കാതെ വളരെ സ്വകാര്യമായാണ് ചടങ്ങുകൾ സംഘടിപ്പിച്ചത്.

അഹാനയുടെ വെഡ്ഡിങ് ലുക്ക് പുറത്തുവന്നതിന്‍റെ ആവേശത്തിലാണ് ആരാധകർ ഇപ്പോൾ. വിവാഹത്തിന്‍റെ മുഴുവൻ ദൃശ്യങ്ങളും വീഡിയോകളും താരം തന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെ എപ്പോഴാണ് പങ്കുവെക്കുക എന്ന ആകാംക്ഷയിലാണ് എല്ലാവരും. പ്രിയതാരത്തിന് ആശംസകളുമായി നിരവധി പ്രമുഖരും ആരാധകരുമാണ് കമന്‍റ് ബോക്സിൽ എത്തിയിരിക്കുന്നത്.

ENGLISH SUMMARY:

Popular Malayalam actress and social media star Ahaana Krishna has officially shared her wedding pictures on Instagram, revealing that she married cinematographer Nimish Ravi after a long-term relationship. The intimate three-day wedding ceremony took place at Taj Kovalam, Thiruvananthapuram, starting from September 13. Ahaana posted a heartwarming note dedicated to Nimish, calling him her best friend, partner, and now husband, which has quickly gone viral and delighted her fans.