nikhila-sis

TOPICS COVERED

സൈബറിടത്താകെ ചർച്ച നിഖില വിമലിന്റെ സഹോദരി ‘സ്വാമിനി അവന്തിക ഭാരതി’യെ പറ്റിയുള്ള ചർച്ചകളാണ്. നിഖില വിമലിന്റെ സഹോദരി അഖിലയാണ് ആത്മീയതയുടെ പാത സ്വീകരിച്ച് അവന്തിക ഭാരതി എന്ന നാമത്തിൽ അറിയപ്പെടുന്നത്. മഹാമണ്ഡലേശ്വർ സ്വാമി ആനന്ദവനം ഭാരതി, യോഗി അഭിനവ ബാലാനന്ദ ഭൈരവ എന്നിവർക്കൊപ്പം ദക്ഷിണേന്ത്യയുടെ കുംഭമേളയായി മാറിയ മഹാമാഘ ഉത്സവത്തിന് ചുക്കാൻ പിടിച്ചതും അവന്തികയായിരുന്നു.

ജുനാ പീഠാധീശ്വർ ആചാര്യ മഹാമണ്ഡലേശ്വർ സ്വാമി അവധേശാനന്ദ ഗിരി മഹാരാജിൽ നിന്നാണ് അഖില സന്യാസ ദീക്ഷ സ്വീകരിച്ചത്. സന്യാസ വേഷത്തിൽ ഭാരതപ്പുഴയിൽ പുണ്യസ്നാനത്തിനെത്തിയ അഖിലയെ കണ്ട് ആരാധകരും ഭക്തരും ഒരേപോലെ അത്ഭുതപ്പെട്ടു. ‘എന്തൊരു തേജസ്, എന്തൊരു ഐശ്വര്യം’ എന്നാണ് തിരുനാവായയിൽ അഖിലയെ നേരിൽ കണ്ടവർ സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്.

അഖിലയുടെ ഈ ജീവിതമാറ്റത്തെക്കുറിച്ച് മുൻപ് വലിയ രീതിയിലുള്ള ചർച്ചകൾ നടന്നിരുന്നു. അന്ന് ഈ അന്വേഷണങ്ങൾക്ക് മറുപടിയായി അഖിലയുടെ ഗുരു അഭിനവ ബാലാനന്ദഭൈരവ ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു. തന്റെ ശിഷ്യ അഖില സന്യാസ ദീക്ഷയിലൂടെ അവന്തിക ഭാരതി എന്ന നാമത്തിലേക്ക് മാറിയതായി അദ്ദേഹം വ്യക്തമാക്കിയിരുന്നു. ലോകം കാണാനും യാത്ര ചെയ്യാനും ഇഷ്ടപ്പെട്ടിരുന്ന അഖില, കൃത്യമായ ബോധ്യത്തോടെയും ആത്മീയ ചിന്തയോടെയുമാണ് ഈ വഴി തിരഞ്ഞെടുത്തതെന്ന് സന്യാസ വേഷത്തിലുള്ള ചിത്രങ്ങൾ മുൻപ് വൈറലായപ്പോൾ തന്നെ വ്യക്തമായിരുന്നു.

ENGLISH SUMMARY:

Swamini Avantika Bharati, formerly Akhila and sister of Nikila Vimal, has embraced a spiritual path, drawing significant attention online. She recently led the Mahamagha festival and received sanyasa deeksha, astonishing devotees with her transformation.