സിനിമയ്ക്ക് വേണ്ടി മാത്രമാകരുത് സംഗീതം എന്ന് ശഠിച്ച എസ്.പി.വെങ്കടേഷ് എക്കാലവും ആസ്വാകന്റെ മനസില്‍ തങ്ങി നില്‍ക്കുന്ന ഒരുപിടി ഗാനങ്ങളാണ് സമ്മാനിച്ചത്. ഹിറ്റ് ഗാനങ്ങളുടെ സംവിധായകന്‍ ഓര്‍മയാകുമ്പോള്‍ നമുക്ക് ബാക്കിയാകുന്നതും ആ സംഗീതമാണ്.
സംഗീത രാജന്‍, എസ്.പി വെങ്കിടേഷ്. സംഗീതലോകത്തെ ഒരു കാലഘട്ടമാണ്. കാലം മായ്ക്കാത്ത സംഗീതം നല്‍കിയ അതുല്യ പ്രതിഭ. മലയാളിക്ക്, സലീല്‍ ചൗദരിക്കും ബോബെ രവിക്കും ശേഷം അത്രമേല്‍ സ്നേഹവും ആരാധനയും ഏറ്റുവാങ്ങിയ മറ്റൊരു അന്യഭാഷാസംഗീതസംവിധായകനില്ല. ടി.പി.ബാലഗോപാലന്‍ എംഎയില്‍ എ.ടി.ഉമ്മറിന്റെ അസിസ്റ്റായി എത്തി,
1986ൽ തമ്പി കണ്ണന്താനം സംവിധാനം ചെയ്ത രാജാവിന്റെ മകനിലൂടെ സ്വതന്ത്ര സംഗീതസംവിധായകനായി. പിന്നീട് 160 ചിത്രങ്ങളിലെ 580 ഗാനങ്ങള്‍. ദേവരാജൻ, ബാബുരാജ്, ആർ.കെ. ശേഖർ, എ.ടി. ഉമ്മർ എന്നിവർക്കെല്ലാം വേണ്ടി ഓർക്കസ്‌ട്ര വായിച്ചും ഓർക്കസ്‌ട്ര അറേഞ്ച്‌മെന്റു നടത്തിയും ശ്രദ്ധനേടി. തേന്മാവിൻ കൊമ്പത്ത്, ദേവാസുരം,മിഥുനം, നമ്പർ 20 മദ്രാസ് മെയിൽ തുടങ്ങിയ സിനിമകളുടെ പശ്ചാത്തലസംഗീതവും വെങ്കിടേഷിന്റേതായിരുന്നു.
ഇടക്കാലത്ത് മലയാളത്തിൽ നിന്നകന്നുപോയ അദ്ദേഹം തമിഴ് ചിത്രങ്ങൾക്കുവേണ്ടിയും ഗാനങ്ങൾ ഒരുക്കി. ഹരനാഥ് ചക്രവർത്തി സംവിധാനം ചെയ്‌ത 'സാഥി'യിലൂടെ 2002-ൽ ബംഗാളിയിൽ മെഗാ മ്യൂസിക്കൽ ഹിറ്റുകൾ സൃഷ്ടിച്ചതു വഴിത്തിരിവായി. പ്രിയദർശന്റേതുൾപ്പെടെ പല ഹിന്ദിസിനികളുടെയും റീ റെക്കോർഡിങ് നിർവഹിച്ചത് അദ്ദേഹമായിരുന്നു. തമിഴകത്ത് നിന്ന് വന്ന് മലയാളികളുടെ ഹൃദയം കവര്‍ന്ന സംഗീത സംവിധായകന് വിട...