ഗ്ലാമറസ് ലുക്കിൽ തിളങ്ങി നടി പാർവതി തിരുവോത്ത്. വെറൈറ്റി മാസികയുടെ ഇന്ത്യൻ ലോഞ്ചിലാണ് ബോളിവുഡ് താരങ്ങൾക്കൊപ്പം പാർവതി തിരുവോത്ത് തിളങ്ങിയത്. അൾട്രാ ഗ്ലാമർ ലുക്കിൽ സ്റ്റൈലിഷ് ആയാണ് പാർവതി പ്രത്യക്ഷപ്പെട്ടത്. മൃണാൾ ഠാക്കൂർ, നിമ്രത് കൗർ, സണ്ണി ലിയോണി, മാളവിക മോഹനൻ, രാകുൽ സിങ് തുടങ്ങി നിരവധി നായികമാർ ചടങ്ങിൽ പങ്കെടുത്തു. കഴിഞ്ഞ കുറച്ച് നാളുകളായി പൊതു ചടങ്ങിൽ വ്യത്യസ്തമായ സ്റ്റൈലിഷ് ലുക്കിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. പാർവതിയുടെ പുതിയ ലുക്ക് പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായി കഴിഞ്ഞു.

അതേസമയം, പ്രഥമദൃഷ്ട്യാ കുറ്റക്കാർ, നോബഡി എന്നിവയാണ് അണിയറയിൽ ഒരുങ്ങുന്ന പാർവതിയുടെ മറ്റു സിനിമകൾ. ബോളിവുഡ് സൂപ്പർതാരം ഹൃതിക്ക് റോഷനുമായി കൈകോർത്ത് പാർവതി തിരുവോത്ത് എത്തുന്ന വെബ് സീരീസ് ഉടൻ റിലീസിനെത്തും. എച്ച്ആർഎക്‌സ് ഫിലിംസിന്റെ ബാനറിൽ ആമസോൺ പ്രൈം വിഡിയോയ്ക്ക് വേണ്ടി നിർമിക്കുന്ന വെബ് സീരീസിലാണ് പാർവതി നായികയായെത്തുന്നത്.

ENGLISH SUMMARY:

Parvathy Thiruvoth is making waves with her stunning glamourous looks at various events. Her recent appearance at the Variety magazine's Indian launch alongside Bollywood stars has garnered significant attention and is being widely discussed among audiences.