രാജ്യം 77–ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോള്‍ സിനിമതാരം മീനാക്ഷിയുടെ ഫെയ്സ്ബുക്ക് കുറിപ്പാണ് ശ്രദ്ധേയമാവുന്നത്. മറ്റ് പല രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ പലതുകൊണ്ടും നമ്മുടെ രാജ്യം നല്ലതും സമാധാനമുള്ളതാണെന്നും ശാസ്ത്ര പുരോഗതിയില്‍ മുന്നിലാണെന്നും മീനാക്ഷി പറയുന്നു.
‘പലപ്പോഴും മറ്റ് രാജ്യങ്ങളിൽ കുടിയേറിപ്പാർത്തവർ പറഞ്ഞു കേട്ടിട്ടുണ്ട് പല തരത്തിലുള്ള വിവേചനങ്ങൾ അനുഭവപ്പെടാറുണ്ടെന്ന്, മാത്രമല്ല ഗൾഫ് രാജ്യങ്ങളിൽ പോലും ശമ്പള വർദ്ധനയോ ഒന്നും തന്നെ ഉണ്ടാവുന്നില്ല എന്നും എന്തോ എനിക്ക് ഇന്ത്യയിൽ തന്നെ എന്നും ജീവിക്കാനാണിഷ്ടം, പ്രത്യേകിച്ച് കേരളത്തിൽ’ മീനാക്ഷി പറയുന്നു.
അതേ സമയം രാജ്യത്തിന്റെ 77-ാം റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ ശ്രദ്ധാകേന്ദ്രമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വർണ്ണാഭമായ തലപ്പാവ്. കർത്തവ്യ പഥിൽ നടന്ന 77-ാം റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ രാഷ്ട്രപതി ദ്രൗപതി മുർമുവിനോടൊപ്പം പങ്കുചേർന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി, പതിറ്റാണ്ടുകൾ നീണ്ട രാജ്യത്തിൻ്റെ പാരമ്പര്യം കാത്തുസൂക്ഷിച്ചുകൊണ്ട് ആകർഷകമായ തലപ്പാവ് (സഫ) ധരിച്ചാണ് എത്തിയത്. തോളിലൂടെ നീട്ടിയിട്ട വാലോടു കൂടിയ ബന്ധേജി സഫയാണ് അദ്ദേഹം അണിഞ്ഞത്.