വിഡി സതീശൻ്റെ നുണകൾ എന്ന പേജ് പൂട്ടിച്ചതിന് പിന്നാലെ നുണേശൻ്റെ നുണകൾ എന്ന പേരിൽ പുതിയ പേജുമായി സിപിഎം. ഒരു വിഭാഗം സിപിഎം അനുഭാവികളാണ് സൈബർ യുദ്ധത്തിൻറെ ഭാഗമായി പുതിയ പേജ് തുറന്നത്.
വൈകിട്ട് 5 മണിക്ക് ആരംഭിച്ച പേജിൽ നാല് മണിക്കൂർ കൊണ്ട് 36000 ഫോളോവേഴ്സ് എത്തിയിട്ടുണ്ട്. ഫാക്റ്റ് ചെക്ക് എന്ന പേരിലാണ് പേജ് വീണ്ടും ആരംഭിച്ചിരിക്കുന്നത്.
പ്രതിപക്ഷ നേതാവ് വിഡി സതീഷന്റെ നുണകൾ തുറന്ന് കാട്ടാൻ എന്ന പേരിൽ "സതീശന്റെ നുണകൾ" എന്ന ഫെയ്സ്ബുക്ക് പേജ് സിപിഎം അണികൾ നേരത്തെ ആരംഭിച്ചിരുന്നു . ഇത് കോൺഗ്രസ്സ് റിപ്പോർട്ട് അടിച്ച് പൂട്ടിച്ചിരുന്നു.