ടൊവിനോ തോമസ്, കയാദു ലോഹർ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന 'പള്ളിച്ചട്ടമ്പി' ഏപ്രില്‍ ഒമ്പതിന് തിയേറ്ററുകളിലെത്തും. ഡിജോ ജോസ് ആന്‍റണി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമാണ് ‘പള്ളിച്ചട്ടമ്പി.
വേൾഡ് വൈഡ് ഫിലിംസിന്‍റെ ബാനറിൽ നൗഫലും, ബ്രിജീഷും ചേർന്നാണ് ‘പള്ളിച്ചട്ടമ്പി’ നിർമിക്കുന്നത്. സി ക്യൂബ് ബ്രോ എന്‍റര്‍ടെയിന്‍മെന്‍റ്സിന്‍റെ ബാനറില്‍ ചരൺ, ചാണുക്യ, ചൈതന്യ എന്നിവരും തൻസീറും സഹനിര്‍മാതാക്കളാണ്. ടി.എസ്. സുരേഷ് ബാബുവാണ് ഈ ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. 1950-60 കാലഘട്ടത്തിൽ കേരളത്തിലെ ഒരു മലയോര ഗ്രാമത്തില്‍ അരങ്ങേറുന്ന സംഭവങ്ങാണ് പള്ളിച്ചട്ടമ്പി പറയുന്നത്.
ടൊവിനോ, കയാദു എന്നിവര്‍ക്ക് പുറമേ വിജയരാഘവൻ, സുധീർ കരമന, ബാബുരാജ്, വിനോദ് കേദാമംഗലം, പ്രശാന്ത് അലക്സ് തുടങ്ങി വലിയൊരു താരനിര ചിത്രത്തിന്‍റെ ഭാഗമാകുന്നു. ജെയ്സ് ബിജോയുടേതാണ് സംഗീതം. ടിജോ ടോമി ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. കലാസംവിധാനം ദിലീപ് നാഥും വസ്ത്രാലങ്കാരം മഞ്ജുഷ രാധാകൃഷ്ണനും ചമയം റഷീദ് അഹമ്മദുമാണ്. ലൈൻ പ്രൊഡ്യൂസർ അലക്സ് ഇ കുര്യൻ, ഫിനാൻസ് കൺട്രോളർ അനിൽ അമ്പല്ലൂർ, പ്രൊഡക്ഷൻ കൺട്രോളർ രാജേഷ് മേനോൻ, സ്റ്റിൽസ് റിഷ്ലാൽ ഉണ്ണികൃഷ്ണൻ. ഡിജിറ്റൽ മാർക്കറ്റിംഗ് വിഎസ് അഖിൽ വിഷ്ണു, പിആർഒ അക്ഷയ് പ്രകാശ് എന്നിവരുമാണ് .