NewProject-9-

2004ല്‍ മലയാള സിനിമാ ലോകത്ത് ചലനം സൃഷ്ടിച്ച ചിത്രമാണ് കാഴ്ച. രണ്ടാമതൊരിക്കലും കാണാന്‍ തോന്നാത്ത, അതിനുള്ള കരുത്ത് തരാത്ത സിനിമ. ബ്ലെസി എന്ന സംവിധായകന്റെ ആദ്യ ചിത്രം കൂടിയാണിത്. അക്കാലത്തിറങ്ങിയ സിനിമകളില്‍നിന്ന് വ്യത്യസ്തമായ പ്രമേയമായിരുന്നു. വാണിജ്യ സിനിമകളധികവും ഹാസ്യകഥകളുമായി പുറത്തിറങ്ങുമ്പോഴാണ് ഗുജറാത്ത് ഭൂകമ്പം ചിതറിച്ച ഒരു ബാലന്റെ കഥ ചിത്രീകരിക്കുന്ന കാഴ്ച പുറത്തിറങ്ങുന്നത്.

ഗുജറാത്തിലുണ്ടായ ഭൂകമ്പത്തെത്തുടർന്ന് പവൻ എന്ന കുട്ടി കേരളത്തിലെത്തിപ്പെടുകയും മാധവനെന്ന സാധാരണക്കാരൻ അവനെ മകനെപ്പോലെ വളർത്തുകയും ചെയ്യുന്നു. അവരുടെ സ്നേഹവും, ഒരു പ്രത്യേക സാഹചര്യത്തിൽ അവനെ പിരിയേണ്ടി വരുമെന്നായപ്പോൾ അതൊഴിവാക്കാൻ മാധവൻ നടത്തുന്ന ശ്രമങ്ങളുമാണ്  'കാഴ്ച' എന്ന സിനിമ. മലയാളത്തിന്റെ എക്കാലത്തെയും പ്രയപ്പെട്ട നടന്‍ മമ്മൂട്ടിയുടെ മാധവന്‍ എന്ന കഥാപാത്രത്തെയും കൊച്ചുണ്ടാപ്രിയെയും  ആര്‍ക്കും മറക്കാന്‍ സാധിക്കില്ല. എല്ലാവര്‍ക്കും നിറകണ്ണുകളോടെ മാത്രമേ സിനിമ കണ്ട് തീര്‍ക്കാന്‍ സാധിക്കൂ.

കൊച്ചുണ്ടാപ്രിയെ മാധവന് തിരിച്ചുകിട്ടിയിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കാത്ത ഒരു മലയാളിയും ഉണ്ടാവില്ല. ഇപ്പോഴിതാ എ.െഎ ഉപയോഗിച്ചുകൊണ്ടുള്ള കാഴ്ചയുടെ എഡിറ്റഡ് വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.

22 വര്‍ഷങ്ങള്‍ക്ക്ശേഷം മാധവനെയും കുടുംബത്തെയും കാണാന്‍ കൊച്ചുണ്ടാപ്രി കേരളത്തിലേക്ക് തിരിച്ചെത്തുന്നതാണ് വിഡിയോയില്‍ കാണിച്ചിരിക്കുന്നത്. ചൊറിയ കൊച്ചുണ്ടാപ്രി വലിയ യുവാവായും പ്രായത്തിന്റെ അവശത കാണിക്കാത്ത മാധവനുമാണ് വിഡിയോയില്‍ ഹൈലൈറ്റ്.

ENGLISH SUMMARY:

AI has recreated the emotional Malayalam film Kazhcha, a 2004 directorial debut by Blessy that moved audiences with Mammootty's portrayal of Madhavan and the child actor Kochundapri. The edited video, showing Kochundapri's return after 22 years, is currently viral.