ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ചിത്രം ഭീഷ്മറിന്റെ അണിയറ പ്രവര്‍ത്തകര്‍ ചിത്രീകരിച്ച വിഡിയോ ഏറ്റെടുത്തു സിനിമപ്രേമികള്‍. ചിത്രീകരണം പൂർത്തിയായി പോസ്റ്റ്-പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്നതിനിടെയുള്ള ടീമിന്റെ ഒത്തുചേരല്‍ വിഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഈസ്റ്റ് കോസ്റ്റ് വിജയനൊപ്പം ചിത്രത്തിലെ നായകന്മാരായ ധ്യാൻ ശ്രീനിവാസൻ, വിഷ്ണു ഉണ്ണികൃഷ്ണൻ , സംഗീത സംവിധായകൻ രഞ്ജിൻ രാജ് എന്നിവര്‍ അടക്കം ഒരുമിച്ചുള്ള രസകരമായ നിമിഷങ്ങളാണ് വീഡിയോയില്‍.
സൗഹൃദവും നർമ്മ മുഹൂർത്തങ്ങളും നിറഞ്ഞ ഒത്തുചേരലിൽ, ആരാധകർക്കൊരു സർപ്രൈസ് ഒളിപ്പിച്ചിട്ടുണ്ടെന്ന സൂചനയും സംവിധായകൻ നൽകുന്നുണ്ട്. ദിവ്യ പിള്ളയും അമ്മേരയും നായികമാരായി എത്തുന്ന ചിത്രത്തിൽ ഇന്ദ്രൻസ്, ഉണ്ണി ലാലു, ഷാജു ശ്രീധർ, അഖിൽ കവലയൂർ, സെന്തിൽ കൃഷ്ണ തുടങ്ങിയവരുമുണ്ട്.