ചിരിയുടെ പുത്തൻ വിരുന്നൊരുക്കി മഴവിൽ മനോരമയിൽ പുതിയ പരമ്പര 'സെൽഫി ഫാമിലി' എത്തുന്നു. കടക്കെണിയും കുഴപ്പങ്ങളും ഒഴിഞ്ഞുനേരമില്ലാത്ത വട്ടത്തറ വീടെന്ന കുടുംബത്തിന്റെ രസകരമായ കഥ പറയുന്ന പരമ്പര ജനുവരി 19 മുതൽ തിങ്കൾ മുതൽ വെള്ളി വരെ രാത്രി 8:30-നാണ് സംപ്രേഷണം ചെയ്യുന്നത്.
അറിയാത്ത ബിസിനസ്സുകൾ ചെയ്ത് കുടുംബത്തെ ജപ്തിയുടെ വക്കിലെത്തിച്ച, വട്ടത്തറ വീട്ടിൽ പ്രിയൻ എന്ന കഥാപാത്രമായി ഹരീഷ് കണാരൻ എത്തുന്നു. ഭർത്താവിന്റെ പിടിപ്പുകേട് മൂലം ഓട്ടോ ഓടിച്ചാണ് പ്രിയൻ്റെ ഭാര്യ പത്മ കുടുംബം പുലർത്തുന്നത്. മില്യൺ വ്യൂസും സബ്സ്ക്രൈബേഴ്സും സ്വപ്നം കണ്ട് ഓരോ വീഡിയോയും വൈറലാക്കാൻ നടക്കുന്ന മകൾ കാവ്യയും, ലോകപ്രശസ്ത റാപ്പർ ആണെന്ന് സ്വയം വിശ്വസിക്കുന്ന മകൻ ചൂടനും ഈ വീടിന്റെ മറ്റൊരു പ്രത്യേകതയാണ്.
മകളുടെ ഒരു വിഡിയോയിലൂടെ ഷീലാമ്മ എന്ന മുത്തശ്ശി വൈറലാകുന്നതോടെയാണ് കുടുംബത്തിൽ അപ്രതീക്ഷിത സംഭവങ്ങൾ തുടങ്ങുന്നത്. കടം വീട്ടാൻ കുടുംബം ഒന്നിച്ച് നടത്തുന്ന തത്രപ്പാടുകളും അതിനിടയിലെ നർമ്മമുഹൂർത്തങ്ങളുമാണ് പരമ്പരയുടെ പ്രമേയം. 'ഒരു അഡാർ ലവ്', 'ബാഡ് ബോയ്സ്' തുടങ്ങിയ സിനിമകളുടെ തിരക്കഥാകൃത്തായ സാരംഗ് ജയപ്രകാശ് ആണ് ഈ പരമ്പരയ്ക്ക് തിരക്കഥ ഒരുക്കുന്നത്. വട്ടത്തറയിലെ ഈ കുഴപ്പം പിടിച്ച കുടുംബത്തിന്റെ വിശേഷങ്ങൾ കാണാൻ എല്ലാ രാത്രിയും നിങ്ങൾക്ക് ഒത്തുചേരാം.
കാണാൻ മറക്കരുത്, 'സെൽഫി ഫാമിലി', ജനുവരി 19 മുതൽ, തിങ്കൾ - വെള്ളി രാത്രി 8:30-ന് മഴവിൽ മനോരമയിൽ. ഈ ഷോ മനോരമാമാക്‌സ് ഒടിടിയിലും ലഭ്യമാകും.