kasaba-2

നിഥിൻ രൺജി പണിക്കർ സംവിധാനം ചെയ്ത കസബയിലെ മമ്മൂട്ടിയുടെ രാജൻ സക്കറിയ ഒരു വരവ് കൂടി വരുമെന്ന് പ്രഖ്യാപിച്ച് നിർമ്മാതാവ് ജോബി ജോർജ്. തന്‍റെ ഫെയ്സ്ബുക്ക് പേജിലൂടെയായിരുന്നു ജോബിയുടെ പ്രഖ്യാപനം. ഗീതുമോഹൻദാസ് ചിത്രം ടോക്സിക് ട്രെയിലർ പുറത്ത് വന്ന് വിവാദമായതിന് പിന്നാലെയാണ് രാജൻ സക്കറിയുടെ രണ്ടാം വരവിനെ പറ്റി നിർമ്മാതാവ് പ്രഖ്യാപിച്ചത്.

കസബ സിനിമയുമായി ബന്ധപ്പെട്ട് ഗീതു മോഹൻദാസ് ഉൾപ്പടെയുള്ളവർ മുൻപ് പറഞ്ഞ കാര്യങ്ങൾ ചൂണ്ടിക്കാട്ടി സോഷ്യൽ മീഡിയയിൽ ചർച്ചകൾ നടക്കുന്നുണ്ട്. അന്ന് കസബയ്ക്ക് എതിരെ പറഞ്ഞവരാണ് ഇപ്പോൾ, സ്ത്രീകളെ മോശമായി ചിത്രീകരിച്ചിരിക്കുന്നത്. ബോർഡർ കഴിഞ്ഞാൽ പ്രശ്നമില്ലെന്നാണോ, എന്നാണ് സോഷ്യൽ മീഡിയയുടെ ചോദ്യം.

മമ്മൂട്ടി പൊലീസ് വേഷത്തിലെത്തിയ ചിത്രം തിയറ്ററുകളിലും മികച്ച പ്രതികരണം സൃഷ്ടിച്ചിരുന്നു. തമിഴ് നടൻ ശരത് കുമാറിന്റെ മകൾ വരലക്ഷ്മിയാണ് ചിത്രത്തിലെ നായിക വേഷം അവതരിപ്പിക്കുന്നത്. സമ്പത്ത്, നേഹ സക്സേന, ജഗദീഷ് എന്നിവരായിരുന്നു മറ്റുതാരങ്ങൾ.

ENGLISH SUMMARY:

Kasaba movie sequel is officially announced by the producer. This announcement comes amidst discussions surrounding Geetu Mohandas's 'Toxic' trailer and past comments related to the original Kasaba movie.