തെന്നിന്ത്യൻ സിനിമാ പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ടോക്സിക്. ആക്ഷനും മാസും ഒപ്പം സെക്സും കൂട്ടിച്ചേർത്താണ് ടീസർ പുറത്തിറക്കിയത്. ചിത്രത്തിലെ നായകൻ യഷിന്റെ ഇൻട്രോ സീനും ഗീതുമോഹൻദാസിന്‍റെ മുൻ നിലപാടുകളുമാണ്. ഇപ്പോള്‍ സൈബറിടത്ത് വൈറൽ.

കസബ സിനിമയുമായി ബന്ധപ്പെട്ട് ഗീതു മോഹൻദാസ് ഉൾപ്പടെയുള്ളവർ മുൻപ് പറഞ്ഞ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് സോഷ്യൽ മീഡിയയിലെ പല പോസ്റ്റുകളും. അന്ന് കസബയ്ക്ക് എതിരെ പറഞ്ഞവരാണ് ഇപ്പോൾ, സ്ത്രീകളെ മോശമായി ചിത്രീകരിച്ചിരിക്കുന്നത്. ബോർഡർ കഴിഞ്ഞാൽ പ്രശ്നമില്ലെന്നാണോ, എന്നാണ് സോഷ്യൽ മീഡിയയുടെ ചോദ്യം.

'ഗീതു മോഹൻദാസിൽ‌ നിന്ന് ഇങ്ങനെയൊരു ഐറ്റം തീരെ പ്രതീക്ഷിച്ചില്ല' എന്ന് തന്നെയാണ് സോഷ്യൽ മീഡിയയിൽ നിറയുന്ന ഭൂരിഭാഗം കമന്റും. Say it teams ഒക്കെ എവിടാണോ എന്തോ, 'സ്ത്രീത്വത്തിന് യാതൊന്നും സംഭവിച്ചിട്ടില്ല സുഹൃത്തുക്കളെ എന്നും കമന്റുണ്ട്. ടോക്സിക് എന്ന പേരിട്ട് നന്മ പടം എടുക്കില്ലെന്ന് അറിയാം. പക്ഷേ ഇതൊക്കെ കുറച്ചു ഓവർ അല്ലേ ഗീതു മോഹൻദാസ്, എന്നും ഇവർ ചോദിക്കുന്നുണ്ട്.

നേരത്തെ ടോക്സിക് സിനിമയുടെ ആദ്യ ടീസർ റിലീസിന് പിന്നാലെ ഗീതു മോഹൻദാസിനെതിരെ വിമർശനവുമായി സംവിധായകൻ നിതിൻ രഞ്ജിപണിക്കർ രംഗത്ത് എത്തിയിരുന്നു. തന്‍റെ കസബ എന്ന സിനിമയെ സ്ത്രീവിരുദ്ധതയുടെ പേരിൽ വിമർശിച്ച അതേ വ്യക്തി മറ്റൊരു ഭാഷയിൽ സിനിമ ചെയ്തപ്പോൾ സ്ത്രീവിരുദ്ധതയുടെ വ്യാഖ്യാനം സൗകര്യപൂർവം തിരുത്തി എന്നാണ് നിതിൻ പറഞ്ഞത്.

ENGLISH SUMMARY:

Toxic movie is facing controversy. The Geetu Mohandas directed film is being criticized for its portrayal of women, leading to discussions and comparisons with past statements made by the director.