വിജയിയുടെ കടുത്ത ആരാധകനായ ഉണ്ണിക്കണ്ണൻ മംഗലംഡാം ടിവികെ പാര്‍ട്ടിയില്‍ അംഗത്വം എടുത്തു. തന്‍റെ ഇന്‍സ്റ്റാ പേജിലൂടെയാണ് ഉണ്ണിക്കണ്ണന്‍ ഈ കാര്യം വ്യക്തമാക്കിയത്. തിരുവനന്തപുരത്ത് നടന്ന പാര്‍ട്ടി പരിപാടിയിലാണ് ഉണ്ണിക്കണ്ണന്‍ ടിവികെയില്‍ ചേര്‍ന്നത്. താന്‍ അണ്ണന് വേണ്ടി പ്രവര്‍ത്തിക്കുമെന്നും എല്ലാവര്‍ക്കും നല്ല കാര്യങ്ങള്‍ ചെയ്യുമെന്നും ഉണ്ണികണ്ണന്‍ പറഞ്ഞു.
കടുത്ത വിജയ് ആരാധകനായ ഉണ്ണിക്കണ്ണന്‍ മംഗലംഡാം ഏറെക്കാലമായി വിജയ്‌യെ നേരിട്ട് കാണാനുള്ള ശ്രമത്തിലായിരുന്നു. പലവഴി നോക്കിയിട്ടും അത് സാധിച്ചില്ല. ഒടുവില്‍ ജനുവരി ഒന്ന് മുതല്‍ കാല്‍നടയായാണ് ഉണ്ണിക്കണ്ണന്‍ വിജയെ കാണാനായി പോയത്.
വിജയ്‌യുടെ ചിത്രം പതിച്ച പോസ്റ്ററുകള്‍ കഴുത്തിലണിഞ്ഞു കൈയില്‍പ്പിടിച്ചുമായിരുന്നു ഉണ്ണിക്കണ്ണന്റെ യാത്ര. മംഗലം ഡാം സ്വദേശിയാണ് ഈ 33 വയസ്സുകാരന്‍.