surthy-viral

TOPICS COVERED

സോഷ്യൽമീഡിയ വൈറൽ താരമാണ് ശ്രുതി തമ്പി. ദുബായിൽ ജോലി ചെയ്യുന്ന ശ്രുതി അടുത്തിടെയാണ് സ്വന്തം അധ്വാനത്തിൽ ഒരു വീട് നിർമ്മിച്ചത്. ഒരു കോടിക്ക് മുകളിൽ ശ്രുതി മുടക്കിയിരുന്നു. ​ഗൃഹപ്രവേശം നടന്ന ദിവസം തന്നെ ഒരു പുതുപുത്തൻ കാറും ശ്രുതി വാങ്ങിയിരുന്നു. വീടിന്റെയും കാറിന്റെയും വീഡിയോ വൈറലായശേഷം ശ്രുതിയുടെ വരുമാന മാർ​ഗവുമായി ബന്ധപ്പെടുത്തി പല ഗോസിപ്പുകളും പ്രചരിച്ചിരുന്നു. ഇപ്പോഴിതാ ഗോസിപ്പുകൾക്കും മറുപടി പറയുകയാണ് ശ്രുതി.

വീടിന്റെ വീഡിയോയും ഫോട്ടോയും കണ്ട് പലരും ഇത് 38 ലക്ഷത്തിന് പണിയാൻ കഴിയും എന്നൊക്കെ കമന്റിട്ട് കണ്ടു. പക്ഷെ സാധിക്കില്ല

താൻ പണിതത് 2850 സ്ക്വയർ ഫീറ്റ് വീടാണെന്നും നല്ല രീതിയിൽ ഇന്റീരിയർ വർക്ക് വീട്ടിൽ ചെയ്തിട്ടുണ്ട്. അത്തരത്തിൽ എല്ലാ ജോലിയും പൂർത്തിയാക്കിയപ്പോൾ ഒന്നേകാൽ കോടിയായെന്നും ശ്രുതി പറയുന്നു. വൈറലാവാൻ വേണ്ടി താൻ തള്ളിയിട്ടില്ലെന്നും വീടിന്‍റെ വീഡിയോയും ഫോട്ടോയും കണ്ട് പലരും ഇത് 38 ലക്ഷത്തിന് പണിയാൻ കഴിയും എന്നൊക്കെ കമന്റിട്ട് കണ്ടു. പക്ഷെ സാധിക്കില്ല .കാരണം ഇപ്പോൾ ഒരു വീട് പണിയുമ്പോൾ പൈസ നന്നായി പൊടിയുമെന്നും ശ്രുതി പറയുന്നു.

‘സാധനങ്ങൾക്കെല്ലാം വില കൂടി. വീട് പണിയുടെ ഒന്നും എനിക്ക് തുടക്കത്തിൽ അറിയില്ലായിരുന്നു. പക്ഷെ ഇപ്പോൾ ഞാൻ എല്ലാം പഠിച്ചു. പാടത്തിന് സമീപമാണ് വീട് എന്നതുകൊണ്ട് തന്നെ ബെൽറ്റിട്ടാണ് മതിൽ അടക്കം കെട്ടിയത്. അത്തരത്തിൽ എല്ലാം ചിലവും ചേർന്നാണ് ഒന്നേകാൽ കോടിയായത്’ ശ്രുതി പറയുന്നു.

വിവാഹവുമായി ബന്ധപ്പെട്ട ചോദ്യങ്ങളോടും ശ്രുതി പ്രതികരിച്ചു. വിവാഹത്തിന് വീട്ടുകാർ നിർബന്ധിക്കാറില്ല. എന്റെ ഇഷ്ടത്തിന് വിട്ടിരിക്കുകയാണ്. പ്രണയിച്ച് വിവാഹം കഴിച്ചാലും അറേഞ്ച്ഡ് മാരേജാണെങ്കിലും അവർക്ക് വിഷയമില്ല. ഒരു അനാഥ പയ്യനെ കണ്ടെത്തി വിവാഹം കഴിക്കണമെന്ന് ആഗ്രഹമുണ്ട്– ശ്രുതി പറഞ്ഞു.

ENGLISH SUMMARY:

Shruthi Thampi's house construction cost became a viral topic recently. The social media influencer clarifies the expenses involved in building her dream home and addresses rumors about her income, while also revealing her marriage plans.