ar-rahman

TOPICS COVERED

ഇന്ത്യന്‍ സിനിമാസംഗീതത്തിന്റെ റോജാകാതലന്‍ എ.ആര്‍ റഹ്മാന് ഇന്ന് അന്‍പത്തിയൊന്‍പതാം പിറന്നാള്‍. പുതുമയാര്‍ന്ന പാട്ടുകള്‍ക്കൊണ്ട് പ്രേക്ഷകന്റെ ആസ്വാദനമനസിനെ കവര്‍ന്ന ചുരുക്കം സംഗീതഞ്ജരില്‍ മുന്നിലാണ് എ.ആര്‍ ആര്‍. 

മൂന്ന് പതിറ്റാണ്ട് പിന്നിട്ട് വെണ്ണിലാവില്‍ മുത്തമിട്ട് തുടരുന്ന സംഗീത സപര്യക്ക് എആര്‍ റഹ്മാന്‍ തുടക്കമിട്ടത് മണിരത്നം സംവിധാനം ചെയ്ത റോജാ എന്ന ചിത്രത്തിലൂടെയാണ്. 1992ല്‍ യോദ്ധാ കൂടിയായപ്പോള്‍ സിനിമസംഗീത ലോകം ഉറപ്പിച്ചു മൂളിപ്പാടാനും തട്ടുപൊളിപ്പന്‍ പാട്ടിനും വിഷാദാര്‍ദ്ര നേരത്തും റഹ്മാന്‍ സംദീതം തുണയാവും.

മണിരത്നം സമ്മാനിച്ച ഈ പ്രതിഭ ശങ്കറിലൂടെ, ഭാരതിരാജയിലൂടെ, പി വാസുവിലൂടെ, രാജീവ് മേനോനിലൂടെ നമുക്ക് സമ്മാനിച്ച പാട്ടുകള്‍ക്ക് എന്നും തേന്‍നിറവാണല്ലോ. എത്താത്ത ഉയരത്തില്‍ വെച്ച പ്രണയനിലാവിലൂടെ റഹ്മാന്‍ സമ്മാനിച്ചത് പ്രണയമെത്ര സുന്ദമായ മിന്‍സാരമാണ് എന്ന ചിന്തയാണ്

റഹ്മാന്റെ സംഗീത ജീവിതത്തില്‍ ബോംബെ എന്ന ചിത്രം വഴിത്തിരിവായപ്പോള്‍ നമുക്ക് കിട്ടിയത് എത്ര കേട്ടാലും മതിവരാത്ത ഒരുപിടി സുന്ദരമായ പാട്ടുകള്‍

തൊണ്ണൂറുകളില്‍ എ ആര്‍ ആര്‍ തമിഴ് ഹിന്ദി സിനിമാശാഖയ്ക്ക് നല്‍കിയത് കാലം മിനുക്കിതിളക്കമറ്റുന്ന പാട്ടുകളാണ്. അച്ഛനില്‍ നിന്ന് പകര്‍ന്ന് കിട്ടിയ സംഗീതം റഹ്മാന്‍ ജീവശ്വാസംപോലെ കൊണ്ട് നടന്നു. കീ ബോര്‍ഡുമായി അച്ഛന്റെ സ്റ്റുഡിയോയില്‍ സഹായിയായി നില്‍ക്കുന്ന കാലം കുഞ്ഞുറഹ്മാന് ബാലകളരിയായിരുന്നു. പിന്നീട് സംഗീതം മാത്രം കൈമുതലാക്കി ജീവിതം സ്വപ്നം കണ്ട കൗമാര യൗവനകാലം. പിയാനോ, ഹാര്‍മോണിയം, ഗിറ്റാര്‍ എല്ലാം വശത്താക്കി. പരസ്യങ്ങള്‍ക്കും ഡോക്യുമെന്ററികള്‍ക്കും സംഗീതം നിര്‍വഹിച്ചാണ് തുടക്കം. മൊസാര്‍ട് സിംഫണി പരസ്യത്തിന് ഉപയോഗിച്ച് ലോകസംഗീതത്തിലെ അറിവ് പ്രകടമാക്കി റഹ്മാന്‍.

ഇന്ത്യന്‍ മണ്ണും കടന്ന് ആ പേര് ഈണമായി പരിലസിക്കുന്നതിന് പിന്നില്‍ സംഗീതം എന്ന ഒറ്റ ശ്വാസമേയുള്ളു.

പ്രണയികള്‍ക്ക് റഹ്മാനെന്നാല്‍ എക്കാലവും വിണ്ണൈയ് താണ്ടി വരുവായാ, അലൈയ്പായുതേ,രംഗ്  ദേ ബസന്തി, ജോദാ അക്ബര്‍ ഇങ്ങനെ ചിലതാണ്. ഇസൈമന്നനായ് ഇനിയുമേറെ ഈണങ്ങള്‍ സമ്മാനിക്കാന്‍ ആയുസ് പിറവിയെടുക്കട്ടെ.

ENGLISH SUMMARY:

Oscar-winning music composer A.R. Rahman celebrates his 59th birthday today. Starting his cinematic journey with Mani Ratnam's Roja in 1992, Rahman redefined Indian film music over three decades with his unique blend of traditional and electronic sounds. From the soulful melodies of Bombay and Alaipayuthey to global recognition with Slumdog Millionaire, his musical journey continues to inspire millions. Fans across the world are celebrating the 'Isai Puyal' (Musical Storm) and his timeless contributions to Tamil, Hindi, and Malayalam cinema.