Image Cridit: X account @desikishu & @ArjunRao999
ആരാധകർക്കായി സിനിമ ഉപേക്ഷിക്കുന്നുവെന്ന് പ്രഖ്യാപിച്ച് തമിഴ് സൂപ്പർതാരവും ടി.വി.കെ അദ്ധ്യക്ഷനുമായ വിജയ്. മലേഷ്യയിലെ ക്വാലാലംപൂരിൽ തന്റെ പൊങ്കൽ റിലീസായി എത്തുന്ന ജനനായകൻ സിനിമയുടെ ഓഡിയോ ലോഞ്ചിൽ വച്ചായിരുന്നു വിജയ്‌യുടെ പ്രഖ്യാപനം. എനിക്കായി എല്ലാം വിട്ടുനൽകിയ ആരാധകർക്ക് ഞാൻ എന്റെ സിനിമയെ വിട്ടുനൽകുന്നു എന്നും ജനനായകൻ തന്റെ അവസാന സിനിമയായിരിക്കുമെന്നും ചടങ്ങിൽ വിജയ് പറഞ്ഞു
85,000-ത്തോളം വരുന്ന ആരാധകർ ഒത്തുകൂടിയ സ്റ്റേഡിയം വൈകാരിക നിമിഷങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചത്. 'കത്തി' ചിത്രത്തിലെ 'യാര്‍ പെട്ര മകനോ' പാട്ട് ആരാധകര്‍ പാടുന്നത് കേട്ട് താന്‍ കരയില്ലെന്ന് വിജയ് പറഞ്ഞു. വിജയ്‍യുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ (TVK) പേര് ആവേശത്തോടെ ആരാധകര്‍ വിളിച്ചുപറഞ്ഞു. എന്നാൽ മലേഷ്യൻ അധികൃതർ പരിപാടിയിൽ രാഷ്ട്രീയ പ്രസംഗങ്ങൾക്കും മുദ്രാവാക്യങ്ങൾക്കും കർശന നിയന്ത്രണം ഏർപ്പെടുത്തിയതിനാല്‍ ആരാധകർ മുദ്രാവാക്യം വിളിച്ചപ്പോൾ വിജയ് പുഞ്ചിരിയോടെ തലയാട്ടുകയും അത് നിർത്താൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
വിജയ്‍യുടെ അമ്മയും ഗായികയുമായ ശോഭ ചന്ദ്രശേഖർ ഗായകൻ ടിപ്പുവിനൊപ്പം "കോടമ്പാക്കം ഏരിയ" എന്ന ഹിറ്റ് ഗാനം പാടിക്കൊണ്ട് വേദിയിലെത്തിയത് ആരാധകര്‍ക്കൊപ്പം വിജയ്ക്കും സര്‍പ്രൈസായി. എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന 'ജനനായകൻ', 2026 ജനുവരി 9-ന് പൊങ്കൽ റിലീസായി ലോകമെമ്പാടും പ്രദർശനത്തിനെത്തും.