റിയാലിറ്റി ഷോയിലെ റണ്ണർ അപ്പിൽ നിന്ന് പതിമൂന്ന് വർഷങ്ങൾക്കിപ്പുറം ലോക ടൂറിന് തുടക്കമിട്ട് മലയാളി ഗായിക ജെസ്സി ഹില്ലെൽ. ഓസ്ട്രേലിയയിൽ സ്ഥിരതാമസമാക്കിയ ജെസ്സി 2012ലെ ന്യൂസിലൻഡ് ഗോട്ട് ടാലന്റിലെ റണ്ണർ അപ്പായിരുന്നു. തിങ്കളാഴ്ച കൊച്ചി ബിനാലെയിൽ ജെസ്സി പാടും.
കേവലം പത്ത് വയസുള്ളപ്പോൾ ന്യൂസിലൻഡ് ഗോട്ട് ടലന്റിൽ സ്വന്തം ശബ്ദം അടയാളപ്പെടുത്തിയ ജെസി. ഇന്ന് പാട്ടുകാരി മാത്രമല്ല, പാട്ടെഴുത്തുമുണ്ട്. അമ്പതിലധികം പാട്ടെഴുതി. പലയിടങ്ങളിലായി പാടി. പോപ്പിൽ മൈക്കിൾ ജാക്സണാണ് പ്രചോദനം .
ന്യൂസിലൻഡിലും ഓസ്ട്രേലിയയിലുമായുള്ള ജീവിതത്തിനിടെ കോവിഡ് കാലത്ത് മാത്രമാണ് കേരളത്തിൽ എത്താതിരുന്നത്. ഇപ്പോഴിതാ ചെന്നൈയിലും , കൊച്ചിയിലും ,കോട്ടയത്തും , ബെംഗളൂരും സംഗീത പരിപാടിയുമായാണ് ജെസിയുടെ വരവ്. കൊച്ചിയിൽ കുടുംബത്തോടൊപ്പം ക്രിസ്മസും പുതുവൽസരവും ആഘോഷിച്ച് ഇന്ത്യ ടൂറിൽനിന്ന് ലോക ടൂർ എന്ന സ്വപ്നത്തിന് തുടക്കമിടുകയാണ് ജെസി.