മനസ്സമ്മതം കഴിഞ്ഞതിന്‍റെ സന്തോഷം പങ്കുവച്ച് നടന്‍ ബിനീഷ് ബാസ്റ്റിന്‍. അടൂര്‍ സ്വദേശിനിയായ താരയാണ് വധു ഫെയ്‌സ്ബുക്കില്‍ ബിനീഷ് തന്നെയാണ് മനസ്സമ്മതം കഴിഞ്ഞ കാര്യം പങ്കുവെച്ചത്.
‘എന്റെ അമ്മച്ചിയുടെ ഏറ്റവും വലിയ ആഗ്രഹമാണ്. എന്റെ ചാനൽ കാണുന്ന എല്ലാവരുടെയും ആഗ്രഹമാണ്. 10 വർഷമായി എന്താ കല്യാണം കഴിക്കാത്തത് എന്ന് ആളുകൾ ചോദിക്കാൻ തുടങ്ങിയിട്ട്. അവർക്ക് വേണ്ടിയാണ് ഇപ്പോൾ ഇങ്ങനെ ഒരു പരിപാടി നടത്തിയത്. വിവാഹ തീയതി തീരുമാനിച്ചിട്ടില്ല. 2026 ഫെബ്രുവരിയിലായിരിക്കും വിവാഹം’, ബിനീഷ് പറഞ്ഞു.
പത്തുവർഷത്തിലേറെയായി സിനിമാലോകത്ത് സജീവമാണ് ബിനീഷ്. ‘പോക്കിരിരാജ’, ‘അണ്ണൻ തമ്പി’, ‘സൗണ്ട് തോമ’, ‘താപ്പാന’, ‘പാസഞ്ചർ’, ‘ഡബിൾ ബാരൽ’, ‘തെറി’, ‘കാട്ടുമാക്കാൻ’ എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ ബിനീഷ് അഭിനയിച്ചു.