നടന്‍ ഗോവിന്ദയുടെ ദാമ്പത്യജീവിതത്തെക്കുറിച്ച് കുറച്ചുകാലമായി പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് ഒടുവില്‍ സ്ഥിരീകരണം. ഗോവിന്ദയ്ക്ക് ഒരു നടിയുമായി ബന്ധമുണ്ടെന്നും അതിന്‍റെ പേരില്‍ വിവാഹമോചിതനായെന്നും വരെ ഓണ്‍ലൈന്‍ മീഡിയകളിലും സമൂഹമാധ്യമങ്ങളിലും പ്രചാരണമുണ്ടായിരുന്നു. ഇക്കാര്യങ്ങളില്‍ മറുപടിയുമായി ഗോവിന്ദയുടെ ഭാര്യ സുനിത അഹൂജ തന്നെ നേരിട്ട് രംഗത്തെത്തി.
ഗോവിന്ദയ്ക്ക് മറ്റൊരു സ്ത്രീയുമായി ഉണ്ടെന്ന് പറയുന്ന അടുപ്പം സുനിത നിഷേധിച്ചില്ല. 2025 തനിക്ക് വൈകാരികമായി ഏറെ പ്രയാസമുണ്ടാക്കിയ വര്‍ഷമാണെന്ന് അവര്‍ തുറന്നുപറഞ്ഞു. ഗോവിന്ദയുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളും കിംവദന്തികളും തന്നെയാണ് അതിന് കാരണം. ഗോവിന്ദയോട് അടുപ്പമുണ്ടായിരുന്ന ആള്‍ നടിയല്ലെന്ന് സുനിത പറഞ്ഞു. ‘നടിമാര്‍ ഇത്തരം മോശപ്പെട്ട കാര്യങ്ങള്‍ ചെയ്യില്ല. അവള്‍ അദ്ദേഹത്തെ സ്നേഹിക്കുന്നില്ല, അദ്ദേഹത്തിന്‍റെ പണം മാത്രമേ അവള്‍ക്ക് ആവശ്യമുള്ളു’– ഇ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ സുനിത പറഞ്ഞു.
‘2026 ൽ എന്‍റെ ജീവിതം മാറ്റാൻ ഞാൻ ആഗ്രഹിക്കുന്നു. ഈ വിവാദങ്ങളെല്ലാം ഗോവിന്ദ അവസാനിപ്പിക്കണമെന്നാണ് എന്‍റെ ആഗ്രഹം. 2026 ൽ എനിക്ക് ഒരു സന്തുഷ്ട കുടുംബം വേണം. അത് വളരെ വേഗം സംഭവിക്കും. തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തികള്‍ മൂന്ന് സ്ത്രീകളാണെന്ന് ഗോവിന്ദ മനസിലാക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, അമ്മയും ഭാര്യയും മകളും ഇല്ലാതെ മറ്റൊരു സ്ത്രീയെ ജീവിതത്തിലേക്ക് കൊണ്ടുവരാന്‍ പുരുഷന് അവകാശമില്ല. ഇത് ഗോവിന്ദ ഉൾപ്പെടെ ലോകത്തിലെ എല്ലാ പുരുഷന്മാർക്കും ബാധകമാണ്. അദ്ദേഹം ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ഞാൻ ആഗ്രഹിക്കുന്നു,' – സുനിത പറഞ്ഞു.
1986ല്‍ വിക്രം ദോഷിയുടെ ‘ലവ് 86’ എന്ന ചിത്രത്തിലൂടെയാണ് ഗോവിന്ദ സിനിമയിലെത്തിയത്. എണ്‍പതുകളിലും തൊണ്ണൂറുകളിലും സൂപ്പര്‍ഹിറ്റുകളുടെ പരമ്പര തന്നെ തീര്‍ത്ത ഗോവിന്ദ ഒരുകാലത്ത് യുവതലമുറയുടെ ആവേശമായിരുന്നു. പാര്‍ട്‍ണര്‍, ബഡേ മിയ ഛോട്ടേ മിയ, ഭാഗം ഭാഗ്, ജോഡ് നമ്പര്‍ വണ്‍, ഹീറോ നമ്പര്‍ വണ്‍, ദൂല്‍ഹേ രാജ, സാജന്‍ ചലേ സസുരാല്‍, ദീവാന മസ്താന, ആന്‍ഖേ തുടങ്ങിയവ വമ്പന്‍ ഹിറ്റുകളായിരുന്നു. 2019ല്‍ രംഗീല രാജയിലെ ഇരട്ടവേഷത്തിനുശേഷം അദ്ദേഹം സിനിമയില്‍ അഭിനയിച്ചിട്ടില്ല. 2021 വരെ ഡാന്‍സ് ബാംഗ്ല ഡാന്‍സ് എന്ന ടെലിവിഷന്‍ റിയാലിറ്റി ഷോയില്‍ ജഡ്ജായുമെത്തി.