rottary

TOPICS COVERED

ആറാമത് മുംബൈ ഇൻഡി ഫിലിം ഫെസ്റ്റിവലിൽ മലയാളത്തിന് അഭിമാനമായി 'റോട്ടൻ സൊസൈറ്റി' മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു.

സ്വതന്ത്ര സിനിമയുടെ ചിന്തനീയവും സ്വാധീനശക്തിയുള്ളതുമായ സൃഷ്ടിയാണ് എന്നും സിനിമ അവസാനിച്ചതിനു ശേഷവും പ്രേക്ഷകന്റെ മനസ്സിൽ തങ്ങി നിൽക്കുന്ന നിമിഷങ്ങൾ റോട്ടൻ സൊസൈറ്റി സൃഷ്ടിക്കുന്നുണ്ടെന്നും പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ കമൽ സ്വരൂപിന്റെ നേതൃത്വത്തിലുള്ള ജൂറി പാനൽ അഭിപ്രായപ്പെട്ടു. ചിത്രം രചന നിർവഹിച്ച് സംവിധാനം ചെയ്തിരിക്കുന്നത് എസ്.എസ്.ജിഷ്ണുദേവാണ്.

അവിചാരിതമായി തെരുവിൽ ഉപേക്ഷിക്കപ്പെട്ട ഒരു ന്യൂസ് റിപ്പോർട്ടറുടെ ക്യാമറ ഒരു ഭ്രാന്തന്റെ കയ്യിൽ കിട്ടുകയും തന്‍റെ ചുറ്റുമുള്ള സംഭവങ്ങൾ അയാൾ ആ ക്യാമറയിൽ പകർത്തുന്നതുമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. ഇതിനോടകം 130-ൽ പരം അന്താരാഷ്ട്ര അവാർഡുകൾ കരസ്ഥമാക്കിയ ചിത്രം, ഇന്ത്യയുടെ സമകാലിക പ്രശ്‌നങ്ങളെ നർമ്മം കലർത്തിയാണ് അവതരിപ്പിച്ചിരിക്കുന്നത്. ടി. സുനിൽ പുന്നക്കാട് ഭ്രാന്തന്റെ വേഷം അവതരിപ്പിക്കുമ്പോൾ പ്രതിനായകനായി എത്തുന്നത് പ്രിൻസ് ജോൺസൺ ആണ്. കൂടാതെ, മാനസപ്രഭു, രമേഷ് ആറ്റുകാൽ, എം.വി സുരേഷ്, ഗൗതം എസ് കുമാർ, ബേബി ആരാധ്യ, ജിനു സെലിൻ, രാജേഷ് അറപ്പുരയിൽ, ജയചന്ദ്രൻ തലയൽ, വിപിൻ ശ്രീഹരി, ശിവപ്രസാദ്, പുന്നക്കാട് ശിവൻ, അഭിഷേക് ശ്രീകുമാർ, സ്‌നേഹൽ റാവു എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു. വരാഹ ഫിലിംസിന്റെ ബാനറിൽ ജിനു സെലിൻ ആണ് റോട്ടൻ സൊസൈറ്റിയുടെ നിർമ്മാണം നിർവഹിച്ചത്.

സ്‌നേഹൽ റാവു, ഷൈൻ ഡാനിയേൽ എന്നിവർ കോ-പ്രൊഡക്ഷൻ ചെയ്തിരിക്കുന്നു. പശ്ചാത്തല സംഗീതം ഇല്ലാത്ത ഈ സിനിമയിൽ സൗണ്ട് ഇഫക്ട്‌സിനാണ് പ്രാധാന്യം നൽകിയിരിക്കുന്നത്. സൗണ്ട് ഇഫക്ട്‌സ് നിർവഹിച്ചത് സാബു. ചിത്രത്തിന്റെ ശബ്ദമിശ്രണം, സൗണ്ട് ഡിസൈൻ എന്നിവ നടത്തിയിരിക്കുന്നത് ജെഎസ് ശ്രീവിഷ്ണു. പ്രജിൻ ഡിസൈൻസ് ആണ് പബ്ലിസിറ്റി ഡിസൈൻസ്.

ENGLISH SUMMARY:

Rotten Society won Best Film at the Mumbai Indie Film Festival. The film, directed by SS Jishnu Dev, has garnered international acclaim and addresses contemporary Indian issues with humor.