മകളുടെ ജന്മവാര്‍ഷികദിനത്തില്‍  ഹൃദയം തൊടുന്ന കുറിപ്പുമായി ഗായിക കെ.എസ്.ചിത്ര. സ്വർഗത്തിലെ മാലാഖയായാണ് തന്‍റെ മകളെന്ന് ചിത്ര കുറിച്ചു. നീ ഞങ്ങളെ വിട്ട് നേരത്തെ പോയെന്നും ചിലപ്പോൾ നല്ല കുട്ടികളെ സ്വർഗത്തിലാവശ്യമുണ്ടായിരിക്കും എന്നും ചിത്ര കുറിച്ചു. നീ എന്നും ഞങ്ങളില്‍ ജീവിക്കുമെന്നും ഫേസ്​ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ ചിത്ര പറഞ്ഞു. 

'ഞങ്ങളുടെ പ്രിയപ്പെട്ട മകൾ, സ്വർഗത്തിലെ മാലാഖയായവൾ. നീ ഞങ്ങളെ വിട്ട് നേരത്തെ പോയി. നിനക്കായി ഞങ്ങൾ കരുതിവച്ച ജീവിതം ജീവിക്കാൻ കൂടുതൽ സമയം ലഭിച്ചെങ്കിലെന്ന് ആഗ്രഹിച്ചുപോകുന്നു. എന്നാൽ ചിലപ്പോൾ നല്ല കുട്ടികളെ സ്വർഗത്തിലാവശ്യമുണ്ടായിരിക്കും. നീ അവരിൽ ഒരാളാണ്. എന്നും സ്നേഹിക്കുന്ന മകളും, കുഞ്ഞ് മാലാഖയും. നീ ഞങ്ങളിലെന്നും ജീവിക്കും. പിറന്നാൾ ആശംസകൾ നന്ദന,' ചിത്ര കുറിച്ചു. 

വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ 2002ലാണ് കെ.എസ്.ചിത്രയ്ക്കും ഭർത്താവ് വിജയശങ്കറിനും ഒരു മകൾ പിറന്നത്. എന്നാൽ2011ല്‍ ദുബായിലെ വില്ലയിൽ നീന്തൽകുളത്തിൽ വീണ് ഒമ്പത് വയസ്സുകാരിയായ നന്ദന മരണപ്പെടുകയായിരുന്നു. മകളുടെ എല്ലാ ജന്മദിനത്തിലും ഓര്‍മദിനത്തിലും ചിത്ര മകളെ പറ്റിയുള്ള കുറിപ്പുകള്‍ പങ്കുവക്കാറുണ്ട്. 

ENGLISH SUMMARY:

KS Chithra remembers her daughter Nandana on her birthday with a heartfelt message. The singer shared that Nandana is her angel in heaven and will always live in their hearts.