കാലം എത്രമാറിയാലും സ്ത്രീ സുരക്ഷ എത്രത്തോളം എന്ന ചോദ്യവുമായി യുവാക്കളുടെ ചിത്രം ഐ.എഫ്.എഫ്.കെ. വേദിയില്‍ ശ്രദ്ധനേടി. സുഹൃത്തുക്കളായ ശ്രീജിത് എസ്.കുമാറും ഗ്രിട്ടോ വിന്‍സെന്‍റും ചേര്‍ന്നൊരുക്കിയ ശേഷിപ്പ് എന്ന ചിത്രമാണ് സമൂഹത്തിന് നേരെ ചോദ്യങ്ങളുയര്‍ത്തുന്നത്. ചിത്രത്തിന്‍റെ മൂന്നാം പ്രദര്‍ശനം ഇന്ന് രാവിലെ 11.00ന് കൈരളി തീയറ്ററില്‍.
മറ്റുള്ളവര്‍ക്ക് വേണ്ടി പണംവാങ്ങി രചനകള്‍ നിര്‍വഹിക്കുന്ന എഴുത്തുകാരന്‍റെ ഇടമാണ് ശേഷിപ്പിന്‍റെ പശ്ചാത്തലം. സിനിമയിലെ കഥാപാത്രങ്ങള്‍ ഈ എഴുത്തിടത്തിലാണ് ജീവന്‍വച്ചത്.
ഒറ്റപ്പെട്ട ഈ സ്ഥലത്ത് കഴിയുന്ന കൂലിയെഴുത്തുകാരന്‍റെ ജീവതത്തിലേക്ക് അവള്‍ വരുന്നതോടെ കഥാഗതി മാറുന്നു. അനുഭവങ്ങള്‍ പങ്കിട്ട് ഒന്നിച്ച് കഴിയുമ്പോള്‍ അവര്‍ക്കിടയിലൊരു അടുപ്പം രൂപപ്പെടുന്നു. അത് ഇരുവര്‍ക്കും ആസ്വാമല്ല വെല്ലുവിളിയാകുകയാണ് പിന്നീട്. നിതിന്‍ രാധാകൃഷ്ണനും, സാജിദ് യഹിയയും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. ഡാനി ഡേവിസ് ചിത്രസംയോജനവും ഡെനില്‍ സെബി ഛായാഗ്രഹണവും നിര്‍വഹിച്ചു.