TOPICS COVERED

മമ്മൂട്ടിയേയും കളങ്കാവലിനേയും പുകഴ്ത്തി നടന്‍ ധ്രുവ് വിക്രം. അദ്ദേഹത്തെ പോലെ വലിയ നിലയിലുള്ള സൂപ്പര്‍ താരം ഇത്തരം കഥാപാത്രങ്ങള്‍ ചെയ്യുന്നത് കാണമ്പോള്‍ ബഹുമാനം തോന്നുന്നു എന്ന് ധ്രുവ് പറ‍ഞ്ഞു. സാധാരണ വലിയ താരങ്ങള്‍ ഇത്തരം കഥാപാത്രങ്ങള്‍ ചെയ്യാന്‍ തയാറാവില്ലെന്നും ധ്രുവ് പറഞ്ഞു. ദി ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയുടെ ആക്ടേഴ്​സ് റൗണ്ട് ടേബിളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

'ഞാൻ ഈ അടുത്ത് മമ്മൂട്ടി സാറിന്റെ കളങ്കാവൽ കണ്ടിരുന്നു. അദ്ദേഹം ഒറ്റക്ക് ആ സിനിമയെ സ്വന്തം തോളിൽ താങ്ങി നിർത്തുന്നൊരു ഫീൽ ആയിരുന്നു ഉണ്ടായിരുന്നത്. വലിയ നിലയിലുള്ള സൂപ്പർസ്റ്റാർ ഇത്തരം കഥാപാത്രങ്ങൾ എക്സ്പ്ലോര്‍ ചെയ്യാൻ ശ്രമിക്കുമ്പോൾ ബഹുമാനം തോന്നി പോകാറുണ്ട്. ഒരുപാട് എസ്റ്റാബ്ലിഷ്ഡ് ആയ ആളുകൾ ഒന്നും ചെയ്യാൻ തയ്യാറാകുന്ന കഥാപാത്രം ഒന്നുമല്ല ഇതിലേത് വ്യക്തമാണ്, എന്നിട്ടും ഇത്തരം കഥാപാത്രങ്ങൾ ചെയ്യാൻ വേണ്ടി മമ്മൂട്ടി സാർ എടുക്കുന്ന തീരുമാനങ്ങൾ തീർച്ചയായും പ്രശംസ അർഹിക്കുന്നതാണ്,' ധ്രുവ് പറഞ്ഞു. 

ജിതിന്‍ കെ.ജോസ് സംവിധാനം ചെയ്​ത കളങ്കാവലില്‍ പ്രതിനായക വേഷത്തിലാണ് മമ്മൂട്ടി എത്തിയത്. വിനായകനായിരുന്നു ചിത്രത്തില്‍ നായകനായത്. 23 നായികമാരുള്ള ചിത്രത്തില്‍ സൈക്കോ കില്ലറായാണ് മമ്മൂട്ടി അഭിനയിച്ചത്.