Untitled design - 1

ഭാവിയിൽ മതത്തിൻ്റെ പ്രസക്തി നഷ്ടപ്പെടാനിടയുണ്ടോ എന്ന ചോദ്യത്തിന് സെന്‍സിബിള്‍ മറുപടിയുമായി മീനാക്ഷി. മനുഷ്യ കുലത്തിന് മൊത്തമായി ഏതെങ്കിലും തരത്തിലുള്ള അപകടഘട്ടങ്ങളുണ്ടായാൽ, ആ സമയം മതത്തിൻ്റെയോ ജാതിയുടേയോ എല്ലാത്തിരിവുകളും ഒഴിവായി മനുഷ്യരൊന്നായി നില്‍ക്കുമെന്ന് മീനാക്ഷി ഫെയ്സ്ബുക്കില്‍ കുറിച്ചു.

അപകടഘട്ടം എന്ന് പറഞ്ഞാല്‍, ഉദാഹരണമായി വല്ല ഏലിയൻസ് (സങ്കല്പം ) ആക്രമണങ്ങളോ, മറ്റ് പാൻഡമിക് അസുഖങ്ങളോ ( കൊറോണ പോലെയുള്ളവ ) ഒക്കെ സംഭവിച്ചാൽ ആ സമയം മതത്തിൻ്റെയോ ജാതിയുടേയോ, സമുദായത്തിൻ്റെയോ, എന്നല്ല യൂറോപ്യന്മാർ, ഏഷ്യാക്കാർ, ആഫ്രിക്കക്കാർ തുടങ്ങി എല്ലാത്തിരിവുകളും ഒഴിവായി മനുഷ്യരൊന്നായി നില്‍ക്കുന്നത് കാണാം. എന്നാൽ ഭീഷണികൾ അവസാനിച്ചാൽ എല്ലാത്തിരിവുകളും പൂർവ്വാധികം ശക്തിയായിത്തിരിച്ചു വരുന്ന അത്ഭുതവുമുണ്ട്. – മീനാക്ഷി വ്യക്തമാക്കുന്നു. 

മീനാക്ഷിയുടെ ഇത്തരത്തിലുള്ള ഫെയ്സ്ബുക്ക് പോസ്റ്റുകളെല്ലാം സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയാവാറുണ്ട്. സാമുദായികമായ തുല്യത നിലവിൽ സ്വപ്നങ്ങളിൽ മാത്രമാണ് നിലനില്ക്കുന്നതെന്നും നടി മീനാക്ഷി മുന്‍പ് അഭിപ്രായപ്പെട്ടിരുന്നു. 

ഓരോ സമുദായവും തുല്യത വേണം എന്നാഗ്രഹിക്കുന്നത് അവരെക്കാള്‍ ഉയര്‍ന്നതെന്ന് സമൂഹത്തില്‍ കണക്കാക്കിപ്പോരുന്ന സമുദായം മുതല്‍ മുകളിലേയ്ക്കാണെന്നും അല്ലാതെ ഓരോ സമുദായവും അവർക്ക് താഴെയുള്ളതെന്ന് കരുതപ്പെടുന്ന സമുദായത്തെക്കാള്‍ താഴേത്തട്ടില്‍ നിന്നുള്ള സാമുദായികമായ തുല്യത ആഗ്രഹിക്കില്ലെന്നും മീനാക്ഷി പറയുന്നു. 

ENGLISH SUMMARY:

Future of religion is a complex topic. Meenakshi Raveendran's social media post suggests that global threats could temporarily unite humanity, transcending religious and social divisions, but these divisions may resurface once the threat subsides.