തദ്ദേശ തിരഞ്ഞെടുപ്പിലെ ഫലത്തില്‍ പ്രതികരിച്ച് ഗോകുല്‍ സുരേഷ്. ഏത് പാര്‍ട്ടി ആയാലും നാട് വികസിച്ചാല്‍ മതിയെന്നാണ് ഗോകുല്‍ പ്രതികരിച്ചത്. നമ്മെ ചൂഷണം ചെയ്യാതെ വികസനം വരണമെന്നും ഗോകുല്‍ പറഞ്ഞു.
'നല്ല രീതിയിൽ നാട് വികസിച്ചാൽ മതിയായിരുന്നു. എനിക്ക് 32 വയസ്സ് ആയി. ഞാൻ ജനിക്കുന്ന കാലം തൊട്ട് ഇപ്പോൾ വരേയ്ക്കും നമ്മൾ പ്രതീക്ഷിക്കുന്ന വികസനങ്ങളിൽ പലതുമുണ്ടായിട്ടുണ്ട്. അതുപോലെ ഈ ഒരു കാലഘട്ടത്തിൽ നമ്മൾ പ്രതീക്ഷിക്കുന്ന പലതും ഇതുവരെ ഉണ്ടായിട്ടുമില്ല. അത്തരം വികസനങ്ങൾ ഉണ്ടാകാൻ നമ്മൾ ആഗ്രഹിക്കുന്നു. അത് ഏതെങ്കിലും പാർട്ടി വഴി എങ്കിലും നന്നായി ഉണ്ടായാൽ മതിയായിരുന്നു, അധികം നമ്മളെ ചൂഷണം ചെയ്യാതെ,' ഗോകുല്‍ പറഞ്ഞു.
തദ്ദേശ തിരഞ്ഞെടുപ്പില്‍ സംസ്ഥാനമാകെ ത്രിവര്‍ണപ്പതാക പാറിച്ച് യു.ഡി.എഫ് വന്‍ തിരിച്ചുവരവാണ് നടത്തിയത്. എല്‍.ഡി.എഫിനെ കോഴിക്കോട് മാത്രമൊതുക്കി കൊല്ലം ഉള്‍പ്പടെ നാല് കോര്‍പ്പറേഷനുകള്‍ യുഡിഎഫ് ആധിപത്യം. ചരിത്രത്തിലാദ്യമായി കൊല്ലം പിടിച്ചെടുത്ത് ജില്ലാ പഞ്ചായത്തുകളില്‍ എല്‍.ഡി.എഫിനൊപ്പം പിടിച്ചു. ത്രിതല പഞ്ചായത്തുകളിലും എല്‍.ഡി.എഫിനേക്കാള്‍ ഏറെ മുന്നിലെത്തി. തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരണം പിടിച്ചെടുക്കാന്‍ ബിജെപിക്കായി. ത്രിതല പഞ്ചായത്ത് വാര്‍ഡുകളുടെയെണ്ണം പലമടങ്ങ് വര്‍ധിപ്പിച്ചു. വോട്ട് ശതമാനവും കൂട്ടി.