ദിലീപിനെ നായകനാക്കി ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന ഏറ്റവും പുതിയ ചിത്രമായ ഭ.ഭ.ബയുടെ ട്രെയ്ലര്‍ പുറത്ത്. ധനഞ്ജയ് ശങ്കർ എന്ന നവാഗതൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അതിഥിവേഷത്തിൽ മോഹൻലാൽ എത്തുന്നുവെന്നതാണ് പ്രധാന ആകര്‍ഷണം.
അവനും അണ്ണനും ഒരുമിച്ച് ചെയ്ത കാര്യങ്ങള്‍ ദാ കാണ് എന്ന ഡയലോഗോടെയാണ് ദീലീപും മോഹന്‍ലാലും ഒന്നിച്ചുള്ള സീനുകള്‍ ട്രയ്ലറില്‍ കാണിക്കുന്നത്. ട്രയ്ലറിന്‍റെ ഏറ്റവും ഒടുവിലത്തെ ഭാഗത്താണ് ഇരുവരും ഒന്നിച്ചുള്ള സീനുകള്‍ വരുന്നത്. മോഹന്‍ലാലിന്‍റെ ഫൈറ്റ് സീനും, ദീലീപും മോഹന്‍ലാലും ഒന്നിച്ചുള്ള നൃത്തച്ചുവടുകളും ട്രയ്ലറില്‍ കാണിക്കുന്നുണ്ട്.
ഞാന്‍ കാത്തുകാത്തിരുന്ന എന്‍റെ come back movement എന്ന് പറഞ്ഞാണ് ദീപീലിനെ ട്രയ്ലറില്‍ അവതരിപ്പിക്കുന്നത്.
മോഹന്‍ലാലും ദിലീപും ഒന്നിച്ചുള്ള മാസ് കോമഡി എന്റർടൈനറായി അവതരിപ്പിക്കുന്ന ചിത്രത്തിൽ ദിലീപ്, വിനീത് ശ്രീനിവാസൻ എന്നിവർക്കൊപ്പം ധ്യാൻ ശ്രീനിവാസനും വേഷമിടുന്നുണ്ട്. താരദമ്പതികളായ ഫാഹിം സഫർ, നൂറിൻ ഷെരീഫ് എന്നിവർ ചേർന്നാണ് തിരക്കഥ.
സിദ്ധാർത്ഥ് ഭരതൻ, ബൈജു സന്തോഷ് , ബാലു വർഗീസ്, അശോകൻ, ജി. സുരേഷ് കുമാർ, നോബി, സെന്തിൽ കൃഷ്ണാ, റെഡിൻ കിങ്‌സിലി (തമിഴ്), ഷിൻസ്, ശരണ്യ പൊൻ വണ്ണൻ, ധനശ്രീ, ലങ്കാ ലഷ്മി, കൊറിയോഗ്രാഫർ സാൻഡി എന്നിവരും ഈ ചിത്രത്തിൽ വേഷമിടുന്നു.