മലയാളത്തിലെ മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തലുകള്‍ ആവശ്യമില്ലാത്ത താരമാണ് കവിത ലക്ഷ്മി. സ്ത്രീധനം സീരിയലിലെ പ്രകടനം ഇന്നും മലയാളികള്‍ ഓര്‍ത്തിരിക്കുന്നതാണ്. സീരിയല്‍ അഭിനയത്തില്‍ നിന്നും മാറി ഇന്ന് ചെന്നൈയില്‍ ഡെലിവറി ഗേളായി ജോലി ചെയ്യുകയാണ് കവിത.
മകളുടെ പഠനത്തിന് പണം കണ്ടെത്താനാണ് കവിത ചെന്നൈയില്‍ ഡെലിവറി ഗേളായി ജോലി നോക്കുന്നത്. മകനു വേണ്ടിയാണ് ആദ്യമായി സീരിയലില്‍ നിന്നും മാറുന്നത്. മകന്‍റെ പഠനത്തിനായി തട്ടുകടയിട്ടു. ഇടയ്ക്ക് രണ്ടു മൂന്നു സിനിമകള്‍ ചെയ്തു. സീരിയലിലേക്ക് തിരിച്ചു വന്നപ്പോഴും പണം നല്‍കാന്‍ മടിയാണ്. 15 വര്‍ഷമായി 3000-3500 രൂപയാണ്. ഈ തുകയ്ക്ക് മകളുടെ പഠിത്തം നടക്കില്ല. വേണമെങ്കില്‍ വന്ന് ചെയ്താല്‍ മതിയെന്ന് പറഞ്ഞു. ജീവിക്കാന്‍ വേണ്ടിയാണ് ഡെലിവറി ഗേളായതെന്ന് കവിത പറയുന്നു.
ഒരാഴ്ചയില്‍ 14000 രൂപയോളം ഉണ്ടാക്കാന്‍ സാധിക്കും. ഫീസടയ്ക്കാം, ലോണടയ്ക്കാം, അത്യാവശ്യം ചെലവുകള്‍ നടക്കും എന്നും കവിത പറയുന്നു. സീരിയലിലാണ് വരുമാനം കൂടുതല്‍. പക്ഷേ, ആഭരണം, വസ്ത്രം, ചെരുപ്പ് അങ്ങനെ എല്ലാ സാധനവും വാങ്ങണം. ചെലവാണ്. ഇവിടെയാണെങ്കിലും മേക്കപ്പ് വേണ്ട ഒന്നും വേണ്ടെന്നും കവിത പറഞ്ഞു.
ഇന്നിത്ര ഓര്‍ഡറെടുക്കണം ഉണ്ടാക്കണം എന്ന ചിന്തയിലാണ് കാര്യങ്ങള്‍ മുന്നോട്ട് പോകുന്നത്. അഭിനയിക്കുക എന്നത് സ്വപ്നമാണ്. അവസരം കിട്ടിയാലോ എന്ന് ചിന്തിക്കും. മകളുടെ പഠനം കഴിഞ്ഞ് ചെയ്യാമെന്നാണ് കരുതുന്നത്. ഇതിനടയില്‍ ഡബ്ബിങും ചെയ്യുന്നുണ്ട്. എന്നും കവിത വ്യക്തമാക്കി.
നേരത്തെ തിരുവനന്തപുരത്ത് തട്ടുകടയില്‍ ജോലി ചെയ്തിരുന്ന കവിതയുടെ ജീവിതം വാര്‍ത്തയായിരുന്നു. മകനെ പഠിപ്പിക്കാനായിരുന്നു നടി തട്ടുകട നടത്തിയിരുന്നത്.