TOPICS COVERED

മലയാളികള്‍ക്കുള്‍പ്പെടെ സുപരിചിതനാണ് ദുബായ് സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറായ ഖാലിദ് അല്‍ അമേരി.താരത്തിന്‍റെ ഏറ്റവും പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുകയാണ്.തെന്നിന്ത്യന്‍ നടി സുനൈന യെല്ലയുമായുള്ള ബന്ധം ഔദ്യോഗികമായി സ്ഥിരീകരിക്കുന്നതായിരുന്നു  പോസ്റ്റ്. ഖാലിദിന്‍റെ  പിറന്നാള്‍ ദിനത്തില്‍ കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ സുനൈന സര്‍പ്രൈസ് പാര്‍ട്ടി ഒരുക്കുകയായിരുന്നു. പാര്‍ട്ടിയുടെ ചിത്രങ്ങളാണ് അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. 

സുനൈനയ്ക്കൊപ്പമുള്ള ഒരു മിറര്‍ സെല്‍ഫിയാണ് ഇതിലെ അവസാന ചിത്രം.  ഇരുവരും കൈ കോര്‍ത്ത് പിടിച്ചിരിക്കുന്ന ചിത്രത്തിന്‍റെ തൊട്ടുപിന്നാലെയാണ് സുനൈനയ്ക്കൊപ്പമുള്ള സെല്‍ഫി പോസ്റ്റ് ചെയ്തിരിക്കുന്നത്. 'എന്നെന്നും ഓര്‍മയിലുണ്ടാകുന്ന ഒരു രാത്രി' എന്ന കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.

സാധാരണയായി പരമ്പരാഗതമായ വെളുത്ത കന്തൂറയില്‍ കാണാറുള്ള ഖാലിദ്, പിറന്നാൾ ചിത്രങ്ങളിൽ കറുപ്പ് നിറത്തിലുള്ള പാന്‍റ്സിലും ഷര്‍ട്ടിലുമാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.പര്‍പ്പിള്‍ നിറത്തിലുള്ള സാരിയാണ് സുനൈനയുടെ വേഷം.

കഴിഞ്ഞ ജൂണ്‍ മാസത്തിലും മോതിരങ്ങള്‍ അണിഞ്ഞ രണ്ട് കൈകള്‍ ചേര്‍ത്തുപിടിച്ച ഒരു ചിത്രം അദ്ദേഹം പോസ്റ്റ് ചെയ്തിരുന്നു. ഇതേ ചിത്രം സുനൈനയും പോസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഇരുവരും ആരെയും ടാഗ് ചെയ്തിരുന്നില്ല. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞുവന്ന തരത്തില്‍ റിപ്പോര്‍ട്ടുകളും അന്ന് പുറത്ത് വന്നിരുന്നു.

കേരളത്തില്‍ നിന്നുള്ള നിരവധി വിഡിയോകള്‍ ഖാലിദ് തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെക്കാറുണ്ട്. അടുത്തിടെ നടന്‍ മമ്മൂട്ടിയുടെ അഭിമുഖമെടുത്തും അദ്ദേഹം ശ്രദ്ധ നേടിയിരുന്നു. ആദ്യവിവാഹത്തില്‍ ഖാലിദിന് രണ്ട് കുട്ടികളുണ്ട്.2005-ല്‍ കുമാര്‍ വേഴ്‌സസ് കുമാരി എന്ന ചിത്രത്തിലൂടെയാണ് സുനൈന സിനിമയിലേക്കെത്തുന്നത്. നാഗ്പുര്‍ സ്വദേശിനിയാണ്.ബെസ്റ്റ് ഫ്രണ്ട്‌സ് എന്ന മലയാള ചിത്രത്തിലും സുനൈന അഭിനയിച്ചിട്ടുണ്ട്.

ENGLISH SUMMARY:

Khalid Al Ameri's relationship with Sunainaa Yella is now official. The Dubai influencer's Instagram post confirming his relationship with the South Indian actress is trending, following a surprise birthday party in Kochi.